മണ്ണാര്‍ക്കാട്: മലബാര്‍ മേഖലയിലെ ഉപരിപഠന പ്രതിസന്ധി പരിഹരിക്കുന്നതില്‍ സര്‍ ക്കാര്‍ അനാസ്ഥ കാണിക്കുന്നതായി ആരോപിച്ച് നിയോജക മണ്ഡലം മുസ്‌ലിം ലീഗ് കമ്മിറ്റി മണ്ണാര്‍ക്കാട് എ.ഇ.ഒ ഓഫിസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. കെ.ടി.എം സ്‌കൂള്‍ പരിസരത്ത് നിന്നും മാര്‍ച്ചുമായെത്തിയ പ്രവര്‍ത്തകരെ എ.ഇ.ഒ ഓഫിസിന് മുന്നില്‍ പൊലിസ് തടഞ്ഞു. പൊലിസും പ്രവര്‍ത്തകരും തമ്മില്‍ ചെറിയ തോതില്‍ ഉന്തും തള്ളുമുണ്ടായി. സമരം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റഷീദ് ആലായന്‍ അധ്യക്ഷനായി. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡന്റ് ഷമീര്‍ പഴേരി, എം.എസ്.എഫ് മണ്ഡലം പ്രസിഡന്റ് ടി.കെ.സഫ്‌വാന്‍ തുടങ്ങിയവര്‍ സംസാരിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി ഹുസൈന്‍ കോളശ്ശേരി സ്വാഗതവും റഷീദ് മുത്തനില്‍ നന്ദിയും പറഞ്ഞു.മാര്‍ച്ചിന് നിയോജക മണ്ഡലം മുസ്ലിംലീഗ് ഭാരവാഹി കളായ കെ.ടി ഹംസപ്പ, ഒ.ചേക്കു മാസ്റ്റര്‍, പി.മുഹമ്മദാലി അന്‍സാരി, ഹുസൈന്‍ കളത്തില്‍, കെ.ടി അബ്ദുല്ല, മജീദ് തെങ്കര, പ്രവാസി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ബഷീര്‍ തെക്കന്‍, നൗഷാദ് വെള്ളപ്പാടം, അഡ്വ. നൗഫല്‍ കളത്തില്‍, ശറഫു ചെങ്ങലീരി , പി. ഷാനവാസ്, കരീം പടുകുണ്ടില്‍, ഉസ്മാന്‍ കൂരിക്കാടന്‍, പാറശ്ശേരി ഹസന്‍, അസീസ് പച്ചീരി കെ.കെ ബഷീര്‍, കെ.സി അബ്ദുറഹ്മാന്‍, മുജീബ് പെരുമ്പിടി, ഹംസക്കുട്ടി ടി.കെ, കെ.ഹംസ എന്നിവര്‍നേതൃത്വം നല്‍കി.