മണ്ണാര്‍ക്കാട്: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ഇന്ന് രാവിലെ ഒമ്പത് മണിക്ക് എം പി ഓഡിറ്റോ റിയത്തില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇ തോടനുബന്ധിച്ച് യൂണിറ്റിലെ 1700 ഓളം കടകള്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 12.30 വരെ അവധിയായിരിക്കും. ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ ഉദ്ഘാടനം ചെയ്യും. വ്യാപാരികള്‍ക്കുള്ള സുരക്ഷാ പദ്ധതിയായ വി സപ്പോര്‍ട്ടിന്റെ പ്രഖ്യാപനവും നിര്‍വ്വഹിക്കും. ചെറുകിട വ്യാപാരികള്‍ നേരിടുന്ന പ്രതിസന്ധികളും പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യും.ഇടയ്ക്കിടെ ഉണ്ടാകുന്ന വൈദ്യുതി മുടക്കം വ്യാപാരികളെ പ്രതികൂല മായി ബാധിക്കുന്നുണ്ട്. അറിയിപ്പ് കൃത്യമായി ലഭിക്കാറില്ലെന്ന് മാത്രമല്ല ആശയക്കു ഴപ്പങ്ങളും സൃഷ്ടിക്കുന്നുണ്ട്. ചില സമയങ്ങളില്‍ കെ.എസ്.ഇ.ബി ഓഫിസിലേക്ക് ഫോ ണ്‍ വിളിച്ചാല്‍ എടുക്കാറുമില്ല.അപകാതകള്‍ കെ.എസ്.ഇ.ബി പരിഹരിക്കണം. അല്ലാ ത്തപക്ഷം വൈദ്യുതി ഭവന് മുന്നില്‍ പ്രക്ഷോഭത്തിന് തയ്യാറെടുക്കുമെന്നും വ്യാപാരി കള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ യൂനിറ്റ് പ്രസിഡന്റ് ബാസിത്ത് മുസ്‌ലിം, ജനറല്‍ സെക്രട്ടറി രമേഷ് പൂര്‍ണ്ണിമ, ട്രഷറര്‍ പി.യു ജോണ്‍സണ്‍, ഭാരവാഹികളായ സജി ജനത, ഷമീര്‍ യൂണിയന്‍, ഡേവിസന്‍, കൃഷ്ണദാസ്, മിന്‍ഷാദ്, ആബിത്, ഗുരുവായൂരപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.