മണ്ണാര്‍ക്കാട്: വിസ്ഡം ഇസ്ലാമിക് ഓര്‍ഗനൈസേഷന്‍ പാലക്കാട് ജില്ലാ കമ്മറ്റി സംഘടി പ്പിച്ച ‘സ്പാര്‍ക്ക്‌സ്’ ജില്ലാ ഐ.ടി. ശില്‍പശാല മണ്ണാര്‍ക്കാട് ചൊമേരി ഗാര്‍ഡന്‍ ജുമാ മസ്ജിദ് ഓഡിറ്റോറിയത്തില്‍ നടന്നു.ഡിസംബര്‍ 10ന് പാലക്കാട് പുതുനഗരത്ത് സംഘടിപ്പി ക്കുന്ന വിസ്ഡം ജില്ലാ ഫാമിലി കോണ്‍ഫറന്‍സിന്റെ ഭാഗമായാണ് ജില്ലാ ഐ.ടി.ശില്‍ പശാല സംഘടിപ്പിച്ചത്. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുള്‍ ഹമീദ് ഇരിങ്ങല്‍ത്തൊടി ഉദ്ഘാടനം ചെയ്തു. ജില്ലാ ഐ.ടി.കണ്‍വീനര്‍ അബ്ദുള്‍ കരീം പട്ടാമ്പി അധ്യക്ഷനായി. സംസ്ഥാന പ്രതിനിധി അനീസ് തൂത, സിറാജ് പാലക്കാട്, ഷരീഫ് ചെര്‍പ്പുളശ്ശേരി എന്നി വര്‍ ക്ലാസ്സെടുത്തു.പി.പി.അബ്ദുല്‍ അലി, ഉസ്മാന്‍ പാലക്കാഴി, ഒ.മുഹമ്മദ് അന്‍വര്‍, ടി. കെ.സദഖത്തുള്ള, ഷൗക്കത്തലി അന്‍സാരി, വി.പി.ഉമ്മര്‍, മൊയ്ദീന്‍ കുട്ടി മണലടി , അമീന്‍ പുതുനഗരം, ഷൗക്കത്തലി മാസ്റ്റര്‍ ഒറ്റപ്പാലം, ബഷീര്‍ ഒലവക്കോട് , നൗഷാദ് പാലക്കാട് എന്നിവര്‍ സംസാരിച്ചു. വിവിധ മേഖലകളില്‍ നിന്നായി യൂണിറ്റ്, മണ്ഡലം കണ്‍വീനര്‍മാര്‍ ശില്‍പശാലയില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!