മണ്ണാര്‍ക്കാട് : നഗരസഭയിലെ തെന്നാരി പ്രദേശത്തെ മദ്യവില്‍പ്പനക്കെതിരെ സ്ത്രീകളു ടെ പ്രതിഷേധം കനക്കുന്നു. അധികൃതര്‍ക്ക് മുന്നില്‍ പരാതികള്‍ ബോധിപ്പിച്ചിട്ടും ഫല മില്ലാത്ത സാഹചര്യത്തില്‍ സമരം ശക്തമാക്കുകയാണ് ഇവര്‍. ഇതിന്റെ ഭാഗമായി ഇന്ന ലെ കുടുംബശ്രീ കൂട്ടായ്മയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. വര്‍ഷങ്ങളായി പ്രദേ ശത്ത് വീട് കേന്ദ്രീകരിച്ച് മദ്യവില്‍പ്പന നടന്നുവരുന്നതായാണ് ആക്ഷേപം.
മദ്യം തേടി താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമടക്കം രാപ്പകല്‍ ഭേദമില്ലാതെ ആളുകള്‍ എത്തുന്നുണ്ട്. മദ്യവില്‍പ്പന നടത്തുന്നവര്‍ക്കെതിരെ നാട്ടുകാര്‍ പലതവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എക്സൈസില്‍ തിരുവനന്തപുരം വരെ പരാതി നല്‍കി യിരുന്നു. കഴിഞ്ഞ വര്‍ഷം പ്രതിഷേധമുയര്‍ന്നപ്പോള്‍ എക്സൈസില്‍ നിന്നും ഉദ്യോഗ സ്ഥരെത്തി പരിശോധന നടത്തിയതിന് പിന്നാലെ മദ്യവില്‍പ്പന നിര്‍ത്തിയിരുന്നു. എന്നാല്‍ വീണ്ടും മദ്യവില്‍പ്പന സജീവമായതായി സമരക്കാര്‍ ആരോപിച്ചു. കഴിഞ്ഞ ആഴ്ച പൊലിസിലും പരാതി നല്‍കിയിരുന്നു. കുട്ടികളെയടക്കം മദ്യത്തിന് അടിമയാക്കു ന്ന തരത്തിലേക്കാണ് തെന്നാരിയിലെ മദ്യവില്‍പ്പന നീങ്ങുന്നതെന്നും മദ്യവില്‍പ്പന അവസാനിപ്പിക്കാതെ സമരം നിര്‍ത്തില്ലെന്നും കുടുംബശ്രീ കൂട്ടായ്മ പ്രവര്‍ത്തകര്‍ മുന്നറിയിപ്പ് നല്‍കി.
തെന്നാരി ആരോഗ്യ കേന്ദ്രം പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം കൗണ്‍ സിലറുടെ ഓഫീസിന് സമീപം സമാപിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ കമലാക്ഷി, സുജാത, തങ്കമാളു, ഓമന,പ്രേമ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.