കോട്ടോപ്പാടം :ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് കുണ്ട്ലക്കാട് സൗപര്‍ണിക കൂട്ടായ്മയ്ക്ക് അംഗീകാരം. എസ്.എസ്.എഫ് അലനല്ലൂര്‍ ഡിവിഷന് കമ്മിറ്റിയുടെ പുരസ്കാരം വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി കൈമാറി. സൗപര്‍ണിക കൂട്ടായ്മ പ്രസിഡന്റ് പറമ്പത്ത് മുഹമ്മദാലി, സെക്രട്ടറി പി.എം.മുസ്തഫ, ട്രഷറര്‍ സജി ജനത, മുനീര്‍ പറമ്പത്ത്, പി.നാസര്‍, ഫായിസ് സഖാഫി എന്നിവര്‍ ചേര്‍ന്നു ഏറ്റുവാങ്ങി. അമ്പാഴക്കോട് വെച്ച് നടക്കുന്ന എസ്.എസ്.എഫ് സാഹിത്യോത്സവില്‍ വെച്ചാണ് പുരസ്കാരം സമ്മാനിച്ചത്.