മണ്ണാര്‍ക്കാട്: കുന്തിപ്പുഴയില്‍ ഒഴുക്കില്‍പ്പെട്ട മധ്യവയസ്‌കയെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷ പ്പെടുത്തി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ചെര്‍പ്പുളശ്ശേരി സ്വദേശിനി യായ മധ്യവയസ്‌കയാണ് പുഴയിലകപ്പെട്ടത്. കുന്തിപ്പുഴ പള്ളിക്ക് സമീപത്ത് കാല്‍കഴുകാനാ യി ഇറങ്ങിയപ്പോള്‍ ഒഴുക്കില്‍പ്പെട്ടതായിരിക്കാമെന്നാണ് കരുതുന്നത്. വെള്ളത്തിലൂടെ ഇവര്‍ ഒഴുകി വരുന്നത് കണ്ട് സമീപത്തുണ്ടായിരുന്ന കുട്ടികളാണ് അടുത്തുള്ളവരെ അ റിയിച്ചത്. ഇവര്‍ പുഴയിലിറങ്ങി സ്ത്രീയെ കരയ്ക്കു കയറ്റി ആംബുലന്‍സില്‍ താലൂക്ക് ആശുപത്രിയിലെത്തിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രി യിലെത്തി.