മണ്ണാര്‍ക്കാട്: ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ വിദ്യാര്‍ഥി കുളത്തി ല്‍ മുങ്ങി മരിച്ചു. ആന്ധ്രാപ്രദേശില്‍ താമസിക്കുന്ന മണ്ണാര്‍ക്കാട് പുത്തന്‍കളത്തില്‍ ഹബീബ് റഹ്മാന്റെ മകന്‍ ഹഫീസ് റഹ്മാന്‍ (19) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് ആറു മണിയോടെ കോടതിപ്പടി ചോമേരി ഗാര്‍ഡനിലെ കുളത്തിലാണ് കുട്ടി അപകടത്തി ല്‍പ്പെട്ടത്. ഹഫീസ് റഹമാന്‍ ഉമ്മയുടെ വീടാണ് മണ്ണാര്‍ക്കാട്. ഉമ്മയുടെ ബന്ധുവിന്റെ വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതായിരുന്നു. വൈകിട്ട് ബന്ധുക്കളായ കൂട്ടു കാര്‍ക്കൊപ്പം കുളത്തില്‍ കുളിക്കുന്നതിനിടെ മുങ്ങിപ്പോവുകയായിരുന്നു. ഒപ്പമുണ്ടാ യിരുന്നുവര്‍ ഉടന്‍ അഗ്നിരക്ഷാ സേനയെ വിവരമറിയിച്ചു. ഇതിനിടെ നാട്ടുകാരുള്‍പ്പടെ കുളത്തില്‍ ഇറങ്ങി തിരച്ചില്‍നടത്തിയ ഹഫീസിനെ കണ്ടെത്തുകയും ഉടന്‍ കരയ്ക്കു കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ആന്ധ്രയില്‍ എഞ്ചിനീയറിംഗി വിദ്യാര്‍ഥിയാണ് മരിച്ച ഹഫീസ്.