മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട്- അട്ടപ്പാടി റോഡില്‍ നെല്ലിപ്പുഴ മുതല്‍ ആനമൂളി ജംഗ്ഷന്‍ വരെയുള്ള പാതയോരത്തെ മരങ്ങള്‍ തിങ്കളാഴ്ച ലേലം ചെയ്യും.മണ്ണാര്‍ക്കാട് – ചിന്നത്ത ടാകം റോഡ് നവീകരിക്കുന്നതിന്റെ ഭാഗമായാണ് മരങ്ങള്‍ മുറിച്ച് നീക്കുന്നത്. തിരു വനന്തപുരം എം.എസ്.ടി.സി മുഖനേ ഇ ലേലമാണ് നടക്കുക. ഇതിന് മുമ്പ് രണ്ട് തവണ ലേലം ചെയ്‌തെങ്കിലും ആരും ഏറ്റെടുത്തില്ല. മഴക്കാലമായതോടെ മണ്ണാര്‍ക്കാട് – അട്ട പ്പാടി റോഡിലും മരം വീണ് ഗതാഗതം തടസ്സപ്പെടുന്നത് പതിവാകുകയാണ്. കഴിഞ്ഞ ദിവസം ശക്തമായ കാറ്റിലും മഴയിലും പുഞ്ചക്കോട് പുളിമരം കടപുഴകി വീണിരുന്നു. ഭാഗ്യം കൊണ്ട് ദുരന്തമുണ്ടായില്ല. 33 കെവി വൈദ്യുതി ലൈനുകള്‍ തകര്‍ന്നതിനാല്‍ അട്ടപ്പാടിയിലേക്കുള്ള വൈദ്യുതി വിതരണം ഒരു ദിവസം മുഴുവന്‍ തടസ്സപ്പെട്ടു. പിറ്റേന്ന് വൈകീട്ടോടെയാണ് വൈദ്യുതി ടവര്‍ പുന:സ്ഥാപിച്ച് വൈദ്യുതി വിതരണവും പുന:സ്ഥാപിച്ചത്. അപകടഭീഷണിയായ നിരവധി മരങ്ങള്‍ ഈ പാതയോരത്തുണ്ട്. നേ രത്തെ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ട്രീ കമ്മിറ്റി ചേര്‍ന്നെടുത്ത തീരുമാന പ്രകാ രം പത്തോളം മരങ്ങള്‍ മുറിച്ച് നീക്കിയിരുന്നു. പുഞ്ചക്കോട് അപകടത്തിന്റെ പ്ശ്ചാ ത്തലത്തില്‍ കഴിഞ്ഞ ദിവസം വെള്ളാരംകുന്ന് ഭാഗത്ത് അപകടഭീതിയായി നില്‍ക്കുന്ന രണ്ട് മരങ്ങളും പഞ്ചായത്ത് ഇടപെട്ട് മുറിച്ചു. മണ്ണാര്‍ക്കാട് ചിന്നത്തടാകം റോഡ് നവീക രണത്തിനായി ഇരുനൂറിലധികം മരങ്ങള്‍ മുറിച്ച് നീക്കാനാണ് തീരുമാനം.