അഗളി: അട്ടപ്പാടിയില്‍ എക്‌സൈസ് നടത്തിയ റെയ്ഡില്‍ 112 ഗ്രാം കഞ്ചാവും നാടന്‍ തോ ക്കും തിരകളും കണ്ടെടുത്തു. സംഭവത്തില്‍ നാലു പേരെ അറസ്റ്റ് ചെയ്തു. ചീരക്കടവ് സ്വ ദേശികളായ കൃഷ്ണമൂര്‍ത്തി (38), നവീന്‍കുമാര്‍ (26), സ്വര്‍ണ്ണഗദ്ധ ഊരിലെ രാമന്‍ (60), അര ളിക്കോണം ഊരിലെ രാജേന്ദ്രന്‍ എന്നിവരെയാണ് അഗളി റെയ്ഞ്ച് അസി.ഇന്‍സ്‌പെക്ടര്‍ ആര്‍ രഞ്ജിത്തിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ചീരക്കടവ്, ചാവടിയൂര്‍, അരളി ക്കോണം, സ്വര്‍ണഗദ്ധ ഭാഗങ്ങളിലായിരുന്നു പരിശോധന. കൃഷ്ണമൂര്‍ത്തിയില്‍ നിന്നും 53 ഗ്രാം കഞ്ചാവും, നവീന്‍കുമാറില്‍ നിന്നും 30 ഗ്രാം കഞ്ചാവും രാമനില്‍ നിന്നും 29 ഗ്രാം കഞ്ചാവുമാണ് കണ്ടെടുത്തത്. ചാരായ വില്‍പ്പന നടത്തുന്നതായി ലഭിച്ച പരാതിയു ടെ അടിസ്ഥാനത്തില്‍ അരളിക്കോണം ഊരില്‍ നടത്തിയ പരിശോധനയിലാണ് രാജേ ന്ദ്രന്റെ വീട്ടില്‍ നിന്നും നിയമവിരുദ്ധമായി സൂക്ഷിച്ച നാടന്‍തോക്കും തിരകളും ക ണ്ടെടുത്തത്. തുടര്‍നടപടികള്‍ക്കായി രാജേന്ദ്രനേയും തോക്കും തിരകളും പുതൂ ര്‍ പൊലിസിന് കൈമാറി. പ്രിവന്റീവ് ഓഫിസര്‍ ജെ.ആര്‍.അജിത്ത്, സിവില്‍ എക് സൈസ് ഓഫിസര്‍മാരായ കെ.സുരേഷ്, വി.പ്രേംകുമാര്‍, വനിത സിവില്‍ എക് സൈസ് ഓഫിസര്‍ സി.എല്‍.സബിത, ടി.എസ് ഷാജിര്‍ തുടങ്ങിയവര്‍ പരിശോധനയില്‍ പങ്കെടു ത്തു.