മണ്ണാര്‍ക്കാട്: കാണാമറയത്തെ ആവശ്യക്കാരന് കരുതലോടെ ജീവന്റെ തുള്ളികള്‍ നല്‍കിയ കാഴ്ചപരിമിതരുടെ രക്തദാനക്യാംപ് സഹജീവി സ്‌നേഹത്തിന്റെ ഉദാത്ത മാതൃകയായി. ബ്ലഡ് ഡൊണേഴ്‌സ് കേരള, നാഷണല്‍ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ്, തളിര്‍ വിദ്യാര്‍ഥി സംഗമം കൂട്ടായ്മ എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് കാഴ്ചപ രിമിതര്‍ക്കായി അഖില കേരള രക്തദാന ക്യാംപ് സംഘടിപ്പിച്ചത്. പാലക്കാട് ജില്ല ആശുപത്രി, മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രി ഉള്‍പ്പടെയുള്ള ജില്ലയിലെ അംഗീകൃത രക്ത ബാങ്കുകളില്‍ ജില്ലയുടെ നാനാ ഭാഗങ്ങളില്‍ നിന്നുള്ള കാഴ്ചപരിമിതരെത്തി രക്തദാനം നടത്തി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ അംഗീകൃത ബ്ലഡ് ബാങ്കുകളില്‍ അമ്പതോളം പേര്‍ സന്നദ്ധ രക്തദാനം നടത്തിയതായി സംഘാടകര്‍ അറിയിച്ചു.