മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളുടെ ഉപരിപഠനം തടസ്സപ്പെടുന്നത് ഒഴിവാക്കുന്നതിനായി ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കാന്‍ വേണ്ട അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനം.ഡി.എല്‍.ഇ.ഡി., ബി.എഡ്, ബിരുദാ നന്തര ബിരുദം തുടങ്ങിയ കോഴ്സുകള്‍ അവസാന സെമസ്റ്റര്‍ / വര്‍ഷം പഠിച്ചുകൊണ്ടിരി ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ താമസമുണ്ടാകുന്നതിനാല്‍ വിവിധ കോഴ്സുകളിലേക്ക് നടക്കുന്ന പ്രവേശന നടപടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നാണ് നടപടി.സര്‍വകലാശാലകള്‍ പ്രവേശന പ്രക്രിയ പൂര്‍ത്തീകരിക്കുന്ന സമയം വരെയാണ് വിദ്യാര്‍ഥികള്‍ക്ക് ട്രാന്‍സ്ഫര്‍ സര്‍ട്ടിഫി ക്കറ്റ് സമര്‍പ്പിക്കുന്നതിന് സാവകാശം നല്‍കുന്നതെന്ന് ഉന്നതവിദ്യാഭ്യാസ- സാമൂഹ്യ നീതി മന്ത്രി ഡോ ആര്‍ ബിന്ദു അറിയിച്ചു.