കോട്ടോപ്പാടം : തിരുവിഴാംകുന്ന് സി.പി.എ യു.പി സ്‌കൂളില്‍ നവീകരിച്ച ടെക് ഹബി ന്റേയും അക്ഷരത്തിളക്കം പദ്ധതിയുടേയും ഉദ്ഘാടനവും മഞ്ഞളാംകുഴി അലി എം. എല്‍.എ ഉദ്ഘാടനം ചെയ്തു. അലനല്ലൂര്‍ പഞ്ചായത്ത് അംഗം എം.കെ.ബക്കര്‍ അധ്യക്ഷ നായി. നീറ്റ് പരീക്ഷയില്‍ ഉയര്‍ന്ന സ്‌കോര്‍ നേടിയ പൂര്‍വ്വ വിദ്യാര്‍ഥികളായ സി.ടി. മുഹമ്മദ് അയ്യൂബ്, വി.ഫാഹിദ എന്നിവരെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ സി.പി. ഷിഹാ ബുദ്ധീന്‍, പി.ടി.എ പ്രസിഡന്റ് സുഭാഷ് ചന്ദ്രന്‍, എം.പി.ടി.എ പ്രസിഡന്റ് കെ.പ്രീതി, സ്റ്റാഫ് സെക്രട്ടറി ടി.എസ്.ശ്രീവത്സന്‍, എസ്.ആര്‍.ജി കണ്‍വീനര്‍ ബിന്ദു.പി.വര്‍ഗീസ് തുടങ്ങിയവര്‍ സംസാരിച്ചു. പ്രധാന അധ്യാപിക ഇന്‍ചാര്‍ജ് കെ.പ്രമീള സ്വാഗതവും കണ്‍വീനര്‍ ഹാരിസ് കോലോത്തൊടി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!