മണ്ണാര്‍ക്കാട്: തെങ്കര ചേറുംകുളത്ത് കാട്ടുപൂച്ചയുടെ ആക്രമണത്തില്‍ കോഴിഫാമിലെ 350ഓളം കോഴികള്‍ ചത്തു. അപ്പക്കാട്, ഇടശ്ശേരിയില്‍ വീട്ടില്‍ റെജി സക്കറിയയുടെ ഫാമിലെ കോഴികളാണ് ചത്തത്.ഇന്നലെ രാവിലെയായിരുന്നു സംഭവം. ഫാമില്‍ നി ന്നും കോഴികളുടെ ബഹളം കേട്ട് റെജിയുടെ ഭാര്യ ഷൈല ഫാമിലെത്തി നോക്കിയ പ്പോഴാണ് അകത്ത് കാട്ടുപൂച്ചയെ കണ്ടത്. ഇവരെ കണ്ടതും വന്യജീവി പുറത്തേക്ക് ഓടുകയായിരുന്നു. കൂട് തകര്‍ത്താണ് കാട്ടുപൂച്ച ഫാമിനകത്തേക്ക് കടന്നിരിക്കുന്നത്. കുറേ കോഴികള കടിച്ച് പറിച്ചിട്ടുണ്ട്. ഫാമിനകത്ത് കൂടി ഓടിയ വന്യജീവിയെ കണ്ട് ഭയന്നാണ് കൂടുതല്‍ കോഴികളും ചത്തത്. 3500 ഓളം കോഴികളാണ് ഫാമിലുള്ളത്. 37 ദിവസം വളര്‍ച്ചെയത്തി കഴിഞ്ഞു. വായ്‌പെയെടുത്താണ് കോഴികൃഷി നടത്തുന്നത്. ഏകദേശം ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായി ഫാം ഉടമ റെജി സക്ക റിയ പറഞ്ഞു. എട്ടുവര്‍ഷത്തോളമായി കോഴിഫാം നടത്തി വരുന്നുണ്ട്. ഇതാ ദ്യമായാണ് ഇത്തരമൊരു അനുഭവം. വിവരമറിയിച്ചപ്രകാരം വനപാലകരും മൃഗസംരക്ഷണ വകു പ്പ് പ്രതിനിധിയും സ്ഥലത്തെത്തി പരിശോധന നടത്തി.