തച്ചനാട്ടുകര: വനമഹോത്സവത്തിന് സമാപനം കുറിച്ച് നടന്ന തൊടുകാപ്പുകുന്ന് മേള ശ്രദ്ധേയമായി. മണ്ണാര്‍ക്കാട് വനവികസന ഏജന്‍സിയും തൊടുകാപ്പ് കുന്ന് വനസംര ക്ഷണ സമിതിയും സംയുക്തമായി തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം സെന്ററില്‍ വച്ച് നടത്തിയ മേള ഈസ്‌റ്റേണ്‍ സര്‍ക്കിള്‍ സിസിഎഫ് കെ.വിജയാനന്ദന്‍ ഉദ്ഘാടനം ചെയ്തു. വനസംരക്ഷണത്തെ കുറിച്ച് പൊതുജനങ്ങളില്‍ അവബോധം ഉണര്‍ത്തുക, വനത്തിന് പുറത്ത് മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നത് വഴി വനത്തിന്‍മേലുള്ള ആശ്രയത്വം കുറയ്ക്കുക, കൂടുതല്‍ മെച്ചപ്പെട്ട ആവാസ വ്യവസ്ഥ സൃഷ്ടിക്കുക എന്നീ ലക്ഷ്യങ്ങള്‍ മുന്‍നിര്‍ത്തിയാണ് വനമഹോത്സവം നടത്തുന്നത്. മണ്ണാർക്കാട് വന വികസന ഏജൻ സിക്ക് കീഴിൽ വരുന്ന വിവിധ വന സംരക്ഷണ സമിതികൾ മുഖാന്തിരം വൃക്ഷതൈ നടീല്‍, പരിസ്ഥിതി സംരക്ഷണ, ബോധവല്‍ക്കരണ പരിപാടികള്‍, പ്ലാസ്റ്റിക് നിര്‍മാ ര്‍ജ്ജനം, ചുരം ക്ലീന്‍ ചെയ്യല്‍, മെഡിക്കല്‍ ക്യാംപ്, നേത്ര പരിശോധന ക്യാംപ്, നക്ഷത്ര വനംഒരുക്കല്‍, എക്‌സിബിഷന്‍ സെമിനാര്‍,ഹണി ഫെസ്റ്റ്, ബാംബൂ ഫെസ്റ്റ്, മില്ലറ്റ് ഫെസ്റ്റ്, ഗോത്ര വിഭാ ഗങ്ങളുടെ പരമ്പരാഗത സംഗീത പരിപാടി, ആദിവാസി വിദ്യാര്‍ഥികളെ ആദരിക്കല്‍ തുടങ്ങിയ പരിപാടികളോടെയാണ് ഇക്കുറി വനമഹോത്സവം ആഘോ ഷിച്ചത്. സമാ പന സമ്മേളനത്തില്‍ പത്മശ്രീ ലക്ഷ്മിക്കുട്ടി അമ്മ മുഖ്യാതിഥിയായിരുന്നു. തച്ചനാട്ടുകര പഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലീം അധ്യക്ഷനായി. മണ്ണാര്‍ക്കാട് ഡി.എഫ്.ഒ ആര്‍.ശിവപ്രസാദ്, റെയ്ഞ്ച് ഓഫിസര്‍ എന്‍.സുബൈര്‍, തിരുവിഴാംകുന്ന് ഡെപ്യുട്ടി ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ കെ.സുനില്‍കുമാര്‍, വാര്‍ഡ് മെമ്പര്‍ പി.ടി. സഫിയ, പിആര്‍ ഒ ഷിബു കുട്ടന്‍, എഫ്.ഡി.എ കോഡിനേറ്റര്‍ വി.പി.ഹബ്ബാസ്, തൊടുകാപ്പുകുന്ന് വി.എസ്. എസ് സെക്രട്ടറി മുഹമ്മദ് സിദ്ധീഖ് എന്നിവര്‍ സംസാരിച്ചു.