മണ്ണാര്‍ക്കാട്: വിജ്ഞാനം ആര്‍ജ്ജിക്കുകയെന്നതാണ് പുതിയ കാലത്തെ ഏറ്റവും വലിയ സമ്പാദ്യമെന്ന് എന്‍.ഷംസുദ്ദീന്‍ എം.എല്‍.എ. മണ്ണാര്‍ക്കാട് എം ഇ എസ് കല്ലടി കോളേജി ല്‍ പി.ടി.എ യുടെ ആഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന വിദ്യാനിധി സ്‌കോളര്‍ഷിപ്പ് ഉദ്ഘാ ടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിജ്ഞാനോല്‍പ്പാദനത്തില്‍ വന്‍ കുതിച്ചു ചാട്ടം നടക്കുന്ന കാലത്ത് അറിവ് ആര്‍ജ്ജി ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് ഉയരങ്ങളില്‍ എത്തിച്ചേരാന്‍ സാധിക്കുക.മാറുന്ന ലോക ക്രമത്തില്‍ വിവര സാങ്കേതികതയുടെ അനന്തസാധ്യതകള്‍ സ്വായത്തമാക്കാന്‍ വിദ്യാ ര്‍ത്ഥികള്‍ക്ക് സാധിക്കണം. ആധുനിക കാലഘട്ടത്തില്‍ അറിവാണ് ഏറ്റവും വലിയ മൂലധനം. ഇന്റര്‍നെറ്റ് യുഗത്തില്‍ നിന്നും നിര്‍മ്മിത ബുദ്ധിയിലെത്തി നില്‍ക്കുന്ന വി ജ്ഞാന ശാഖകളെ മനുഷ്യ നന്മക്ക് ഉതകുന്ന തരത്തില്‍ ഉപയോഗിക്കാന്‍ വിദ്യാര്‍ത്ഥി കള്‍ക്കാവണമെന്നും എം.എല്‍.എ പറഞ്ഞു.

പ്രിന്‍സിപ്പല്‍ ഡോ. സി. രാജേഷ് അധ്യക്ഷനായി.പഠനത്തില്‍ ഉന്നത നിലവാരം പുലര്‍ ത്തുകയും മറ്റു സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കാതിരിക്കുകയും ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ ക്കാണ് സ്‌കോളര്‍ഷിപ്പ് ലഭിക്കുകയെന്ന് അദ്ദേഹം അറിയിച്ചു.പിടിഎ വൈസ് പ്രസി ഡന്റ് കാസിം ആലായന്‍, കോളേജ് ഐ.ക്യു.എ. സി കോഡിനേറ്റര്‍ ഡോ.എ. അസ്ഹര്‍ , അക്കാഡമിക് മോണിറ്ററിംഗ് സെല്‍ കോഡിനേറ്റര്‍ ഡോ.കെ.പി. ഗിരീഷ്, സ്റ്റാഫ് സെക്ര ട്ടറി ഡോ.അനു ജോസഫ്, പ്രൊഫ.പി. നുസ്രത്ത്, പി.ടി.എ ജോയിന്റ്റ് സെക്രട്ടറി ഷഹീറ, സയ്യിദ് ഫസല്‍ തങ്ങള്‍ എന്നിവര്‍ സംസാരിച്ചു. പി.ടി.എ സെക്രട്ടറി പ്രൊഫ.പി. സൈ തലവി സ്വാഗതവും ട്രഷറര്‍ എ.അബ്ദുല്‍ മുനീര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!