മണ്ണാര്‍ക്കാട്: പാലക്കാട് -കോഴിക്കോട് ദേശീയപാതയില്‍ മണ്ണാര്‍ക്കാട് രണ്ടിടത്ത് വാ ഹനാപകടം.വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചരയ്ക്ക് കോടതിപ്പടി ഇറക്കത്തില്‍ പെട്രോള്‍ പമ്പിന് സമീപം ലോറികള്‍തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഡ്രൈവര്‍ക്ക് പരിക്കേറ്റു. പാലക്കാട് ചിറ്റൂര്‍ വണ്ണാമടൈ വീട്ടില്‍ കണ്ണസ്വാമിയുടെ മകന്‍ മണികണ്ഠ നാ(50)ണ് പരിക്കേറ്റത്. പാലക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന മിനിലോറിയും പാലക്കാട് നിന്നും കോഴിക്കോട് ഭാഗത്തേക്ക് വരികയായിരുന്ന ചരക്കുലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തില്‍പ്പെട്ട മിനി ലോറിയിലെ ഡ്രൈവറായിരുന്നു മണികണ്ഠന്‍. ലോറിയുടെ മുന്‍ ഭാഗത്തിന് കേടുപാടുകള്‍പറ്റി. ക്യാബിനില്‍കുടങ്ങിയ മണികണ്ഠനെ നാട്ടുകാരാണ് പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ കാലിന്റെ എല്ലിന് പൊട്ടലുണ്ട്. വ്യാഴാഴ്ച രാത്രി പതിനൊന്നിന് നഗരസഭാ ബസ് സ്റ്റാ ന്‍ഡിന് മുന്‍വശത്തുവച്ച് കാറും ബൈക്കും കൂട്ടിയിടിച്ചു. ബൈക്ക് യാത്രികന്‍ പരി ക്കുകളില്ലാതെ രക്ഷപ്പെട്ടു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!