മണ്ണാര്‍ക്കാട് : താലൂക്കില്‍ ഇന്ന് പകല്‍ മഴയ്ക്ക് നേരിയ ശമനമായതോടെ കെടുതികളും കുറവ്. ഇന്നലെ രാത്രിയിലുണ്ടായ കാറ്റിലും മഴയിലും വീടുകള്‍ക്ക് നാശം നേരിട്ടു. ആറ് വീടുകള്‍ ഭാഗികമായി തകര്‍ന്നു. തച്ചമ്പാറ, മുതുകുര്‍ശ്ശി തിയ്യത്താളന്‍ വീട്ടില്‍ മുഹമ്മ ദാലി, പൊന്നങ്കോട് മലയിരിക്കുന്ന് കോളനിയിലെ അമ്മിണി, കാഞ്ഞിരപ്പുഴ പൂഞ്ചോല പാമ്പന്‍തോട് ആദിവാസി കോളനിയിലെ മീമ്പള്ളി കുറുമ്പി എന്നിവരുടെ വീടുകളുടെ മേല്‍ക്കൂര ഭാഗികമായി തകര്‍ന്നു. തച്ചനാട്ടുകര രണ്ട് വില്ലേജിലെ പി.ടി.വി സമദിന്റെ വീടിന് മുകളിലേക്കും തെങ്കര മണലടി പുന്നശ്ശേരി വീട്ടില്‍ പി.മുഹമ്മദ് ഫിറോസി ന്റെ വീടിന് മുകളിലേക്കും തെങ്ങ് പൊട്ടി വീണും നാശമുണ്ടായി.അലനല്ലൂര്‍ എടത്ത നാട്ടുകര വട്ടമണ്ണപ്പുറം ചതുരാല വീട്ടില്‍ മുജീബിന്റെ ഭാര്യ സുബൈദയുടെ വീട്ടിന് മുകളിലേക്ക് പനവീണും നാശനഷ്ടമുണ്ടായി.ഇതോടെ കാലവര്‍ഷത്തില്‍ തകര്‍ന്ന വീ ടുകളുടെ ഇതുവരെയുള്ള എണ്ണം പന്ത്രണ്ടായി.ബുധനാഴ്ച വൈകിട്ടും ഇന്നലെ ഉച്ചയ്ക്കും ഇടയിലാണ് കെടുതികളുണ്ടായത്. ഇന്നലെ പലയിടങ്ങളിലും ഒറ്റപ്പെട്ട മഴയുണ്ടായി. മണ്ണാര്‍ക്കാട് 72 മില്ലീ മീറ്റര്‍ മഴ ലഭിച്ചതായാണ് കണക്ക്.