മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ടൗണ്‍ മേഖലയിലും സമീപ പ്രദേശങ്ങളിലും ഇടയ്ക്കിടെ വൈദ്യുതി തടസം നേരിടുന്നതിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് വ്യാപാരി വ്യ വസായി ഏകോപന സമിതി മണ്ണാര്‍ക്കാട് യൂനിറ്റ് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണ ന്‍കുട്ടിയ്ക്ക് പരാതി നല്‍കി. കച്ചവട സീസണില്‍ പോലും അറ്റകുറ്റപണിയുടേയും പരിപാലനത്തിന്റേയും പേരില്‍ പലദിവസങ്ങളിലും വൈദ്യുതി മുഴുവന്‍ സമയം മുടങ്ങുന്നുണ്ടെന്ന് വ്യാപാരികള്‍ പറഞ്ഞു. ഇത് വ്യാപാരികള്‍ക്കും ചെറുകിട വ്യവസാ യികള്‍ക്കും ഉപഭോക്താക്കള്‍ക്കും ഒരുപോലെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതായി യൂനിറ്റ് ജനറല്‍ സെക്രട്ടറി രമേശ് പൂര്‍ണിമ ചൂണ്ടിക്കാട്ടി.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!