കോട്ടോപ്പാടം: സൈലന്റ് വാലി വനമേഖലയില്‍ നിന്നെത്തുന്ന കാട്ടാനകള്‍ തമ്പടിക്കു ന്ന വനാതിര്‍ത്തിയിലെ അടിക്കാട് വെട്ടിനീക്കി വനപാലകര്‍.തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയിലെ മണ്ണാര്‍ത്തി ചെന്നേരിക്കുന്ന് ഭാഗത്ത് 15 ഏക്കര്‍ സ്ഥലത്തെ അ ടിക്കാടാണ് വെട്ടി നീക്കുന്നത്.ഡി.എഫ്.ഒ ആര്‍.ശിവപ്രസാദ്, റെയ്ഞ്ച് ഓഫിസര്‍ എന്‍. സുബൈര്‍ എന്നിവരുടെ നിര്‍ദേശാനുസരണം ഡെപ്യുട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കെ.സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ അഞ്ച് ദിവസത്തോളമായി ഈ പ്രവര്‍ത്തി നടന്ന് വരികയാണ്. അടുത്ത ദിവസം പൂര്‍ത്തിയാകും. സൈലന്റ് വാലി വനത്തില്‍ നിന്നുമെത്തുന്ന കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലിറങ്ങുകയും തുരത്തു മ്പോള്‍ ചെന്നേരിക്കുന്ന് ഭാഗത്ത് വനാതിര്‍ത്തിയില്‍ നിലയുറപ്പിക്കുകയും ചെയ്ത് വരു ന്നത്. കാടിനുള്ളില്‍ പതുങ്ങിയിരിക്കാന്‍ അടിക്കാടുകള്‍ കാട്ടാനകള്‍ക്ക് അനുഗ്രഹമാ കുന്നു. ഇത് വെട്ടിത്തെളിക്കുന്നതോടെ കാട്ടാനകള്‍ തമ്പടിക്കുന്നത് തടയാനാകുമെന്നാ ണ് വനംവകുപ്പിന്റെ പ്രതീക്ഷ. കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലേക്കെത്താതിരി ക്കാന്‍ തിരുവിഴാംകുന്ന് ഫോറസ്റ്റ് സ്‌റ്റേഷനിലെ വനപാലകര്‍ ശക്തമായ ജാഗ്രതയാണ് പുലര്‍ത്തുന്നത്. എലിഫെന്റ് വാച്ചര്‍മാര്‍ നിരീക്ഷണം നടത്തി വരുന്നതോടൊപ്പം വന പാലകരുടെ നേതൃത്വത്തില്‍ റോന്ത് ചുറ്റലും നടന്ന് വരുന്നുണ്ട്. കാട്ടാനപ്രതിരോധത്തി ന്റെ ഭാഗമായി പൊതുവപ്പാടം, മേലേക്കളം ഭാഗത്ത് തെരുവുവിളക്കുകള്‍ സ്ഥാപിക്കാ നും തീരുമാനമുണ്ട്. വനാതിര്‍ത്തിയില്‍ പ്രതിരോധ സംവിധാനം ശക്തമാക്കുന്നതിനാ യി കുന്തിപ്പാടം മുതല്‍ പൊതുവപ്പാടം വരെയുള്ള രണ്ട് കിലോ മീറ്റര്‍ ദൂരത്തില്‍ സോ ളാര്‍ തൂക്കുവേലി സ്ഥാപിക്കുന്ന പ്രവര്‍ത്തികള്‍ അടുത്ത ദിവസം തുടങ്ങുമെന്ന് വനം വകുപ്പ് അറിയിച്ചു.