പാലക്കാട്: കെ.എസ്.ആര്‍.ടി.സി ബസ് കണ്ടക്ടറെ അടിച്ച് പരുക്കേല്‍പ്പിക്കുകയും ഡ്യൂട്ടി തടസപ്പെടുത്തുകയും ചെയ്തതിന് പറളി കുന്നത്ത് വീട്ടില്‍ മുനീറിനെ ആറ് മാസം തട വിനും 5000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജി സ്ട്രേറ്റ് നമ്പര്‍-രണ്ട് ആര്‍. അനിതയാണ് ശിക്ഷ വിധിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു മാസം അധിക തടവിനും ശിക്ഷിച്ചു. 2017 ഓഗസ്റ്റ് 17-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. പറളി ചെക്ക് പോസ്റ്റിനടുത്ത് വെച്ച് കാറ്റിലും മഴയിലും മരക്കൊമ്പ് തട്ടി ബസിന്റെ ഗ്ലാസ് പൊട്ടിയതിനാല്‍ യാത്ര തുടരാനാകാതെ യാത്രക്കാരെ മറ്റൊരു ബസില്‍ കയറ്റി വിടാന്‍ കാത്തുനില്‍ക്കുമ്പോഴായിരുന്നു സംഭവം. ബസ് ഇടിച്ച കാര്യം അറിയിച്ചില്ലെന്ന് ആരോപിച്ചാണ് പ്രതി കണ്ടക്ടറെ മര്‍ദിച്ചത്. മങ്കര സബ് ഇന്‍സ്പെക്ടര്‍ അന്വേഷിച്ച കേസില്‍ സി.പി.ഒ ശ്രീഹരി പ്രോസിക്യൂഷന്‍ നടപടി ഏകോപിപ്പിച്ചു. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ട് വി.ജി ബിസി ഹാജരായി.
