മണ്ണാര്‍ക്കാട്: പാലക്കാട് ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടി വരുന്ന സാഹചര്യ ത്തില്‍ വീടിന്റെയും സ്ഥാപനങ്ങളുടെയും ഉള്ളിലും പരിസരത്തും കൊതുകുകള്‍ വളരുന്നില്ലെന്ന് ഉറപ്പാക്കുകയും ഡ്രൈ ഡേ ശീലമാക്കുകയും വേണമെന്ന് ജില്ലാ മെ ഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.

ഡെങ്കിപ്പനി ശ്രദ്ധിക്കാം

ഈഡിസ് കൊതുകുകള്‍ പരത്തുന്ന ഒരു വൈറല്‍ രോഗമാണ് ഡെങ്കിപ്പനി. സ്വതവേ മനുഷ്യ രക്തം ഇഷ്ടപ്പെടുന്നവയും കൈകളിലും കാലുകളിലും വെള്ളിനിറം കലര്‍ന്ന പാടുകളോട് കൂടിയ കറുത്ത നിറത്തിലുള്ള ഇത്തിരിക്കുഞ്ഞന്‍ കൊതുകുകളാണിവ. 100 മുതല്‍ 200 മീറ്റര്‍ ദൂരം മാത്രം പറക്കാന്‍ കഴിവുള്ള ഈ കൊതുകുകള്‍ സാധാരണയാ യി രാവിലെ ആറിനും ഒന്‍പതിനും ഇടയിലും വൈകിട്ട് നാലിനും 6.30നും ഇടയിലും കടിക്കുന്നു. എന്നാല്‍ ഈ സമയം മാത്രമേ ഈ കൊതുകുകള്‍ കടിക്കൂ എന്നില്ല. ചെടി കളിലും ഫര്‍ണിച്ചറുകള്‍ക്ക് അടിയിലും ഇരുട്ടും ഈര്‍പ്പവും ഉള്ള സ്ഥലങ്ങളിലും വിശ്ര മിക്കാനാണ് ഇവക്കിഷ്ടം. സാധാരണയായി വസ്ത്രാവരണമില്ലാത്ത കൈമുട്ടിനും കാല്‍ മുട്ടിനും താഴെ കടിക്കുന്നു. വസ്ത്രാവരണമില്ലാത്ത ശരീരഭാഗങ്ങളില്‍ കൊതുകുകളെ അകറ്റുന്ന ലേപനങ്ങളോ വേപ്പെണ്ണയോ പുരട്ടുന്നത് ഫലപ്രദമാണ്. ഒന്നില്‍ കൂടുതല്‍ ആ ളുകളില്‍ നിന്നും ആവശ്യമായ രക്തം കുടിക്കുന്നതിനാല്‍ രോഗം കൂടുതല്‍ ആളുകളി ലേക്ക് പകരാനും കാരണമാകുന്നു. രോഗാണുക്കളുള്ള മനുഷ്യന്റെ രക്തം കുടിച്ചു കഴി ഞ്ഞ മുതല്‍ 10 വരെ ദിവസത്തിനുള്ളില്‍ മറ്റൊരാളിനു രോഗം പകര്‍ത്താന്‍ കഴിയുന്ന രീതിയില്‍ വൈറസുകള്‍ കൊതുകിന്റെ ശരീരത്തില്‍ പെരുകുന്നു (Extrinsic Incubation period) ഈ കൊതുകുകള്‍ ശുദ്ധജലത്തിലാണ് മുട്ടയിടുന്നത്. നേരിട്ട് വെള്ളത്തിലേക്ക് മുട്ട ഇടാറില്ല. പാത്രങ്ങളില്‍ ഒട്ടിച്ചു വയ്ക്കുകയാണ് ചെയ്യുന്നത്. വെള്ളമില്ലാത്ത പാത്ര ങ്ങളില്‍ ഇടുന്ന മുട്ടകള്‍ ആറ് മാസം മുതല്‍ ഒരു വര്‍ഷം വരെ നശിക്കാതിരിക്കുകയും വെള്ളം കിട്ടുന്ന അവസരത്തില്‍ വിരിഞ്ഞു കൂത്താടിയാകുകയും ചെയ്യുന്നു. മുട്ടകള്‍ വിരിഞ്ഞത് കൂത്താടിയായി കൊതുകുകളിലേക്ക് രൂപാന്തരം പ്രാപിക്കുന്നതിന് ഏഴ് മുതല്‍ എട്ട് ദിവസമാണ് വേണ്ടത്. കൊതുകിന്റെ ശരീരത്തിലുള്ള വൈറസുകള്‍ മുട്ടകളിലൂടെ അടുത്ത തലമുറയിലെ കൊതുകുകളിലേക്ക് എത്തിച്ചേരുന്നതിനാല്‍ വെള്ളമില്ലാത്ത പാത്രങ്ങള്‍ ഉറവിട നശീകരണ പ്രവര്‍ത്തനസമയത്തു വെള്ളം കെട്ടാ ത്ത രീതിയില്‍ സൂക്ഷിക്കുകയോ ആഴ്ച്ചയിലൊരിക്കല്‍ ഉരച്ചു കഴുകി വൃത്തിയാക്കു കയോ ഉപയോഗയോഗ്യമല്ലാത്തവ കമഴ്ത്തി വയ്ക്കുകയോ ചെയ്യണം.

എന്താണ് ഡ്രൈ ഡേ

കൊതുക് വളരാനുള്ള സാഹചര്യങ്ങള്‍ ആഴ്ചയിലൊരിക്കല്‍ ഒഴിവാക്കുകയും കൊതു കിന്റെ കൂത്താടികളെ നശിപ്പിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയുമെന്നതാണ് ഡ്രൈഡേ കൊണ്ട് ഉദ്ദേശിക്കുന്നത്. കൊതുകിന്റെ കൂത്താടികള്‍ പ്രായപൂര്‍ത്തിയാകു ന്നത് ഏഴ് ദിവസം കൊണ്ടാണ്. അതിനാല്‍ എല്ലാ ഏഴ് ദിവസം കൂടുമ്പോഴും കൂത്താടിക ള്‍ ഉണ്ടാകാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കുന്ന ഈ പ്രവൃത്തി ആവര്‍ത്തിക്കണം. അ തിനാലാണ് ഉറവിട നശീകരണം ആഴ്ചതോറും നടത്തണം എന്നു പറയുന്നത്. ഡെങ്കിപ്പനി പടര്‍ത്തുന്ന ഈഡിസ് കൊതുകുകള്‍ വീടിനകത്തും വീടിനു സമീപവുമാണ് പ്രജനനം നടത്തുന്നത്. വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരാനിടയുള്ള എല്ലാ സാഹചര്യങ്ങളും ഇല്ലാതാക്കുക. മണി പ്ലാന്റ് പോലെയുള്ള അലങ്കാര ചെടികള്‍ വളര്‍ത്തുന്ന വെള്ളം നി റച്ച പാത്രങ്ങള്‍, പൂച്ചെട്ടികള്‍, പൂച്ചെട്ടിയുടെ അടിയിലെ ട്രേ മറ്റു പാഴ്വസ്തുക്കള്‍ എന്നിവ യില്‍ വെള്ളം കെട്ടി കിടക്കുന്നില്ല എന്ന് ഉറപ്പാക്കുക. വെള്ളം സംഭരിച്ചുവച്ചിരിക്കുന്ന പാത്രങ്ങള്‍, വലിച്ചെറിയുന്ന ചിരട്ടകള്‍, പൊട്ടിയ പാത്രങ്ങള്‍, കളിപ്പാട്ടങ്ങള്‍, ഫ്രിഡ്ജിന്റെ അടിഭാഗത്തെ ട്രേ, ഉപയോഗശൂന്യമായ ടയറുകള്‍, വിറകും മറ്റും നനയാതെ മൂടിയിരി ക്കുന്ന പ്ലാസ്റ്റിക് ഷീറ്റുകള്‍, ടാര്‍പോളിന്‍, റബ്ബര്‍ പാല്‍ സംഭരിക്കുന്ന ചിരട്ടകള്‍, പൈനാ പ്പിള്‍ ചെടിയുടെ ഇലകള്‍ക്കിടയിലും കൊക്കോ തോടുകള്‍, കമുകിന്റെ പാളകള്‍, നിര്‍മ്മാണ സ്ഥലങ്ങളിലെ ടാങ്കുകള്‍, വീടിന്റെ ടെറസ്, സണ്‍ഷെയ്ഡ്, പാത്തികള്‍ എന്നിവിടങ്ങളിലും കെട്ടികിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ പ്രധാനമായും മുട്ടയിട്ട് പെരുകുന്നത്. വെള്ളിയാഴ്ചകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ശനിയാഴ്ച കളില്‍ ഓഫീസുകളിലും പൊതുസ്ഥലങ്ങളിലും ഞായറാഴ്ചകളില്‍ വീടുകളിലും ഉറ വിട നശീകരണത്തിനായി ഡ്രൈ ഡേ ആചരിക്കണം.

ജില്ലയില്‍ ഡെങ്കിപ്പനി റിപ്പോര്‍ട്ട് ചെയ്ത പ്രദേശങ്ങളില്‍ പ്രധാനമായും
കണ്ടെത്തിയ ഈഡിസ് കൊതുകുകളുടെ ഉറവിടങ്ങള്‍ താഴെ പറയുന്നവയാണ്
:

*വീടുകളിലെ അലങ്കാര പൂച്ചെടികളുടെ പാത്രങ്ങള്‍

*വീടിനുള്ളില്‍ മണി പ്ലാന്റ് പോലുള്ള ചെടികള്‍ വളര്‍ത്താനുപയോഗിക്കുന്ന കുപ്പികളും പാത്രങ്ങളും

*വീടിനു ചുറ്റും കൂട്ടിയിട്ടിരിക്കുന്ന ഇളനീര്‍ തോടുകള്‍, ചിരട്ടകള്‍, അലക്ഷ്യമായി വലിച്ചെറിയുന്ന പൊട്ടിയ പ്ലാസ്റ്റിക് പാത്രങ്ങള്‍, ടയറുകള്‍

*റബര്‍ പ്ലാന്റേഷനുകളില്‍ മരങ്ങളില്‍ ഉറപ്പിച്ചിരിക്കുന്ന ഉപയോഗശൂന്യമായ ചിരട്ടകള്‍

*അടയ്ക്ക, ജാതിക്ക മുതലായവയുടെ തോടുകള്‍, കവുങ്ങിന്‍ പാളകള്‍, അടയ്ക്ക വെള്ളത്തിലിട്ട് വച്ചിരിക്കുന്ന പാത്രങ്ങള്‍

*വിറകുകളും മറ്റും മൂടിവച്ചിട്ടുള്ള ടാര്‍പോളിന്‍ ഷീറ്റുകളുടെ മടക്കുകള്‍

*വീടുകളിലെ ടെറസിന്റെ മുകള്‍ഭാഗത്ത് വെള്ളം കെട്ടി നില്‍ക്കുന്ന സ്ഥലങ്ങള്‍, ഉപയോഗശൂന്യമായി വെള്ളം കെട്ടി നില്‍ക്കുന്ന മറ്റ് പാത്രങ്ങള്‍

*ജല ദൗര്‍ലഭ്യം നേരിടുന്ന പ്രദേശങ്ങളിലെ വീടുകളില്‍ കുടിവെള്ളം ശേഖരിച്ചു വയ്ക്കുന്ന ഡ്രമ്മുകള്‍, മറ്റു പാത്രങ്ങള്‍, കുളിമുറികളിലെ സിമന്റ് തൊട്ടികള്‍

*ഫ്രിഡ്ജുകള്‍ക്കു പിറകിലെ വെള്ളം ശേഖരിക്കുന്ന ട്രേ.

മുന്‍കരുതലുകള്‍

*ചിരട്ടകളും കരിക്കിന്‍ തൊണ്ടുകളും മഴവെള്ളം സംഭരിക്കാന്‍ ഇടയില്ലാത്ത വിധത്തില്‍ കമഴ്ത്തിവയ്ക്കുകയോ മേല്‍ക്കൂരയ്ക്കു കീഴില്‍ സൂക്ഷിക്കുകയോ ചെയ്യണം

*പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ക്രിയാത്മകമായി വേര്‍തിരിച്ച് ഹരിതകര്‍മ്മ സേനയ്ക്ക് നല്‍കണം

*മണിപ്ലാന്റ് ഉള്‍പ്പെടെ വീട്ടിനകത്ത് വളര്‍ത്തുന്ന അലങ്കാര സസ്യങ്ങള്‍ വെള്ളത്തില്‍ വയ്ക്കാതെ മണ്ണില്‍ നടണം

*ടാപ്പ് ചെയ്യാത്ത റബ്ബര്‍ മരങ്ങളിലെ ചിരട്ടകള്‍ കമഴ്ത്തിവയ്ക്കുകയോ അത്തരം ചിരട്ടകള്‍ക്കു മുകളില്‍ റെയിന്‍ ഗാര്‍ഡുകള്‍ സ്ഥാപിക്കുകയോ ചെയ്യണം

*ഫ്രിഡ്ജിനു പിറകിലെ ട്രേ ആഴ്ചയില്‍ ഒരിക്കല്‍ വൃത്തിയാക്കണം

*കൊതുകുകളുടെ ഉറവിടം ഉണ്ടാകാനിടയുള്ള ജലസംഭരണികള്‍, പാത്രങ്ങള്‍, കുളിമുറികളിലെ സിമന്റ് തൊട്ടികള്‍ പോലുള്ളവ ആഴ്ചയിലൊരിക്കല്‍ തേച്ചുകഴുകി വൃത്തിയാക്കണം

*കൊതുകുകളെ പ്രതിരോധിക്കുന്ന വ്യക്തിഗത മാര്‍ഗ്ഗങ്ങളായ കൊതുകുതിരികള്‍, മൊസ്‌കിറ്റോ റപ്പല്ലന്റുകള്‍, കൊതുകുവലകള്‍, കൊതുകുകളെ അകറ്റുന്ന ലേപനങ്ങള്‍ (പുല്‍ത്തൈലം, യൂക്കാലി തൈലം, വേപ്പെണ്ണ, ഒഡോമസ്) എന്നിവ ഉപയോഗിക്കാം

*കൊതുകുകടി ഏല്‍ക്കാത്ത രീതിയില്‍ ശരീരം മൂടുന്നതും (മുഴുകൈയ്യന്‍ ഷര്‍ട്ടുകള്‍, ടോപ്പുകള്‍, പാന്റുകള്‍ എന്നിവ) ഇളം നിറത്തിലുമുള്ള വസ്ത്രങ്ങള്‍ (വെള്ള) ധരിക്കുന്നതും നല്ലതാണ്.

*കൊതുകിന്റെ വിശ്രമ സ്ഥലങ്ങളായ കുറ്റിച്ചെടികള്‍, ചെടികള്‍ എന്നിവക്കിടയിലേക്ക് കൊതുകുകള്‍ കടിക്കുന്ന സമയത്ത് കഴിയുന്നതും പോകാതിരിക്കുക

*എല്ലാ ഞായറാഴ്ചകളിലും പാത്രങ്ങള്‍, ടെറസ്, സണ്‍ഷെഡ് തുടങ്ങിയവിടങ്ങളിലൊന്നും വെള്ളം കെട്ടിനില്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്തുക (ഡ്രൈ ഡേ ആചരണം)

*സ്വന്തം വീടും പരിസരവും വൃത്തിയായി സൂക്ഷിച്ചു രോഗങ്ങളില്‍ നിന്നും രക്ഷ നേടുക

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!