പാലക്കാട് : ‘നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശം മുന്‍നിര്‍ത്തി പൊതുജനപങ്കാളിത്തതോടെ സംസ്ഥാന സര്‍ ക്കാര്‍ നടപ്പിലാക്കുന്ന ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ് വാക്കത്തോണ്‍ സംഘടിപ്പിച്ചു. പാലക്കാട് കോട്ടയില്‍ നടന്ന പരിപാടി ജില്ലാ കലക്ടര്‍ ഡി. ബാലമുരളി ഉദ്ഘാ ടനം ചെയ്തു. ജില്ല ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ കെ. പി.രമേഷ് അധ്യക്ഷനായി.
ജില്ലാ ഭക്ഷ്യസുരക്ഷാ ബ്രാന്‍ഡ് അംബാസിഡറായി ഒളിമ്പ്യന്‍ പ്രീജ ശ്രീധരനെ ജില്ലാ കലക്ടര്‍ ഡി.ബാലമുരളി പ്രഖ്യാപിച്ചു. തുടര്‍ന്ന് ‘നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വം’ എന്ന സന്ദേശവുമായി ആരംഭിച്ച വാക്കത്തോണ്‍ ഒളിമ്പ്യന്‍ പ്രീജ ശ്രീധരന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. വാടിക ഉദ്യാനത്തിന് മുന്‍വശത്തു നിന്നും ആരംഭിച്ച വാക്കത്തോണ്‍ സിവില്‍സ്റ്റേഷന്‍, രാപ്പാടി, എസ് ബി ഐ ജംഗ്ഷന്‍, മുന്‍സിപ്പല്‍ ഓഫീസ് വഴി വാടകയില്‍തന്നെ സമാപിച്ചു.
ആര്‍ദ്രം ജനകീയ ക്യാമ്പയിന്റെ ഭാഗമായി ജില്ലാ ഭക്ഷ്യസുരക്ഷാ വകുപ്പ്, ജില്ലാ മെഡിക്കല്‍ ഓഫീസ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ഭക്ഷ്യസുരക്ഷാ സെമിനാറുകള്‍, ക്വിസ് മത്സരങ്ങള്‍, മറ്റ് ബോധ വത്ക്കരണ പരിപാടികള്‍ എന്നിവ സംഘടിപ്പിക്കുന്നുണ്ട്. ഫെബ്രുവരി 28 നകം ജില്ലയില്‍ മണ്ണാര്‍ക്കാട്, ഒറ്റപ്പാലം, ആലത്തൂര്‍ മേഖലകളില്‍ ബോധവത്ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും.
ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ സംസ്ഥാന വ്യാപകമായി നടക്കുന്ന പൊതുജന ബോധവത്ക്കരണ പരിപാടികളുടെ ഭാഗമായി സുരക്ഷിത ആഹാരം ആരോഗ്യത്തിന് ആധാരം എന്ന ലക്ഷ്യം കൈവരി ക്കുന്നതിന് സുരക്ഷിത ഭക്ഷണത്തെയും ഈറ്റ് റൈറ്റ് ഇന്ത്യ എന്ന രാജ്യവ്യാപക ക്യാമ്പയിന്റെ പ്രചരണാര്‍ത്ഥവും നിരവധി പരിപാടികളാണ് സംഘടിപ്പിക്കുന്നത്.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. കെ. പി റീത്ത, പാലക്കാട് സര്‍ക്കിള്‍ ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ സി.എസ്. രാജേഷ്, ആര്‍ദ്രം ജില്ലാ കോഡിനേറ്റര്‍മാരായ ഡോ. അനൂപ് കുമാര്‍, ഡോ. എ. ജി അനൂപ്, ഫോര്‍ട്ട് വാക്ക് ക്ലബ് പ്രസിഡണ്ട് മുഹമ്മദ് കാസിം (റിട്ട. ഡി.വൈ.എസ്.പി), സെക്രട്ടറി അഡ്വ.രാജേഷ് എന്നിവര്‍ സംസാരിച്ചു. ഉദ്യോഗസ്ഥര്‍, ഫോര്‍ട്ട് വാക്കേഴ്സ് ക്ലബ് അംഗങ്ങള്‍, വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ ഉള്‍പ്പെടെ 250 ഓളം പേര്‍ വാക്കത്തോണില്‍ പങ്കെടുത്തു.