മണ്ണാര്‍ക്കാട്: പൊതു വിദ്യാഭ്യാസത്തെ പ്രശ്നങ്ങള്‍ക്ക് പരിഹാരം തേടി അധ്യാപക നിയമനങ്ങള്‍ക്ക് അംഗീകാരം നല്‍കുക, ക്ഷാമബത്ത കുടിശ്ശിക അനുവദിക്കുക, പങ്കാളിത്ത പെന്ഷന് പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ.എസ്.ടി.യു മണ്ണാര്‍ക്കാട് സബ് ജില്ല കമ്മറ്റി എ.ഇ.ഒ ഓഫീസിനു മുന്നില്‍ സായാഹ്ന ധര്‍ണ്ണ നടത്തി. മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടി.എ സിദ്ദീഖ് ഉദ്ഘാടനം ചെയ്തു. സബ് ജില്ല പ്രസിഡന്റ് ഇ.ആര് അലി അധ്യക്ഷനായി. പ്രൊഫ.പി.എം സലാഹുദ്ദീന് മുഖ്യപ്രഭാ ഷണം നടത്തി.കെ.എസ്.ടി.യു സംസ്ഥാന ട്രഷറര്‍ ഹമീദ് കൊമ്പത്ത്, സംസ്ഥാന സെക്രട്ടറി സിദ്ദീഖ് പാറോക്കോട്, ജില്ല സെക്രട്ടറി കെ.പി സലിം, സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.പി മനാഫ്, സി.എച്ച് സുല്‍ഫീക്കര്‍ അലി,വിദ്യഭ്യാസ ജില്ല ജനറല്‍ സെക്രട്ടറി സലിം നാലകത്ത്, പി.അന്‍വര്‍ സാദത്ത്, കെ.ജി മണികണ്ഠന്, എന്‍.ഷാന വാസലി, സ്വാലിഹ ടീച്ചര്‍, കെ.പി നീന, കെ.യൂനസലി, മുസ്തഫ, ടി.പി മന്‍സൂര്‍, കെ. അബ്ദു സലീം, ഹാരിസ് കോലോതൊടി, ആ ത്തിഖ കളത്തില്‍ എന്നിവര്‍ സംസാരിച്ചു.