തച്ചനാട്ടുകര: ഒന്ന് വില്ലേജ് ഓഫിസില്‍ ജീവനക്കാരുടെ അഭാവം കാരണം ജനങ്ങള്‍ ദുരിതമനുഭവിക്കുന്നതായി ചൂണ്ടിക്കാട്ടി തച്ചനാട്ടുകര പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫിസ് ഉപരോധിച്ചു.നാട്ടുകല്‍ പൊലിസ് സ്ഥലത്തെത്തി ചര്‍ച്ച നടത്തിയെ ങ്കിലും തഹസില്‍ദാര്‍ സ്ഥലത്തെത്തി ജീവനക്കാരുടെ നിയമനകാര്യത്തില്‍ ഉറപ്പുനല്‍ കിയാല്‍ മാത്രമേ സമരം അവസാനിപ്പിക്കുവെന്ന നിലപാടിയിലായി സമരക്കാര്‍. പൊ ലിസ് ബലം പ്രയോഗിച്ച് സമരക്കാരെ വില്ലേജ് ഓഫിസ് കോമ്പൗണ്ടില്‍ നിന്നും പുറത്തെ ത്തിക്കുകയും ചെയ്തു. എന്നാല്‍ പ്രതിഷേധം തുടര്‍ന്നു. പിന്നീട് തഹസില്‍ദാര്‍ സ്ഥല ത്തെത്തി ജില്ലാ യൂത്ത് ലീഗ് നേതാവ് കെ.പി.എം സലീമിന്റെ നേതൃത്വത്തിലുള്ള സംഘത്തോട് ചര്‍ച്ച നടത്തുകയും വിഷയം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തി ആവശ്യമായ ജീവനക്കാരെ നിയമിക്കാമെന്ന ഉറപ്പു നല്‍കിയതോടെ സമരം അവസാ നിപ്പിക്കുകയായിരുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്ത് വിട്ടയച്ചു. പ്രതിഷേധ സംഗമം ഒറ്റപ്പാലം മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് സി.പി.സുബൈര്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ് നിസാര്‍ തെക്കുമുറി അധ്യ ക്ഷനായി. മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡന്റ് ഉമ്മര്‍ ചോലശ്ശേരി, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ റഷീദ് മുറിയംകണ്ണി, റിയാസ് കപ്പൂര്‍, നൗഫല്‍ പൂവ്വ ത്താണി, ആഷിഖ് തള്ളച്ചിറ, ജാഫര്‍ കാലടി എന്നിവര്‍ നേതൃത്വം നല്‍കി. റാഫി കുണ്ടൂര്‍ക്കുന്ന് സ്വാഗതവും ഉനൈസ് ചെത്തല്ലൂര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!