തച്ചനാട്ടുകര: ഗ്രാമ പഞ്ചായത്ത്, പ്രാഥമിക ആരോഗ്യ കേന്ദ്രം, ജില്ലാ അന്ധത നിവാരണ സൊസൈറ്റി എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് നടത്തി. നറുക്കോട് നൂറുല്‍ ഹുദാ മദ്രസയില്‍ നടന്ന ക്യാമ്പില്‍ 109 പേര്‍ പങ്കെ ടുത്തു. തിമിര ശസ്ത്രക്രിയ ആവശ്യമുള്ള ഒന്‍പത് പേരെ കണ്ടെത്തി. ഇവരെ സൗജന്യ ശസ്ത്രക്രിയയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. കണ്ണട ആവ ശ്യമുള്ള 59 പേരെയും പ്രമേഹവുമായി ബന്ധപ്പെട്ട് കണ്ണിനു പ്രശ്‌നമുള്ള രണ്ടുപേരെയും കണ്ടെത്തി. ഇവരെ തുടര്‍ ചികിത്സയ്ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് റഫ ര്‍ ചെയ്തിട്ടുണ്ട്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.എം സലിം മാസ്റ്റര്‍ ഉദ്ഘാടനം ചെ യ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ സി പി സുബൈര്‍ അധ്യക്ഷനായി. ഹെ ല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ആര്‍ ശ്രീനിവാസന്‍,ജെ.എച്ച്.ഐമാരായ ശ്രുതി,യു.ഹസീന, ഡോ. ഗീതു, നറുക്കോട് നൂറുല്‍ ഹുദാ മദ്രസ സെക്രട്ടറി സലാം വളയം കാട്ടില്‍ എന്നിവര്‍ പ ങ്കെടുത്തു.ആശാ പ്രവര്‍ത്തകര്‍ നേതൃത്വം നല്‍കി.