അലനല്ലൂര്‍: ടൗണില്‍ വെച്ച് വഴിയാത്രക്കാരനായ വയോധികനെ തെരുവുനായ കടിച്ചു. കാട്ടുകുളം സ്വദേശി പരിയാരന്‍ അബൂബക്കറി (60)നെയാണ് തെരുവുനായ ആക്രമിച്ച ത്. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെ ചന്തപ്പടി ഓട്ടോസ്റ്റാന്റിന് സമീപത്ത് വെച്ചായിരുന്നു സംഭവം. ആശുപത്രി ആവശ്യാര്‍ത്ഥം ഭാര്യയ്ക്കൊപ്പം പെരിന്തല്‍മണ്ണ യില്‍ പോയി വരികയായിരുന്നു. വീട്ടിലേക്ക് സാധനങ്ങള്‍ വാങ്ങുന്നതിനായാണ് ചന്തപ്പ ടിയിലിറങ്ങിയത്. ഇതിനിടെയായിരുന്നു തെരുവുനായയുടെ ആക്രമണമുണ്ടായത്. വല തു കൈപ്പത്തിയ്ക്ക് പുറത്താണ് കടിയേറ്റത്. ആഴത്തില്‍ മുറിവേറ്റിട്ടുണ്ട്. അബൂബക്കര്‍ ആദ്യം അലനല്ലൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളജിലും ചികിത്സ തേടി. പൊതുവേ ടൗണില്‍ തെരുവുനായ ശല്ല്യമുണ്ട്. പ്രത്യേകിച്ച് ചന്തപ്പടി ഭാഗത്ത് വെട്ടത്തൂര്‍ റോഡിലൂടെ തെരുവുനായകള്‍ അലഞ്ഞ് തിരിഞ്ഞു നട ക്കുന്നത് പതിവുകാഴ്ചയാണ്. വിദ്യാര്‍ഥികള്‍ ഉള്‍പ്പടെ ധാരാളം പേര് ഇതുവഴി സഞ്ചരി ക്കാറുണ്ട്. തെരുവുനായ ആക്രമണ സ്വഭാവം പ്രകടിപ്പിച്ചതോടെ വഴിയാത്രക്കാരും ഭയ പ്പാടിലാണ്.