പാലക്കാട്: ജില്ലയില്‍ ഡെങ്കിപ്പനി കേസുകള്‍ കൂടുന്നതായി ഡി.എം.ഒ അറിയിച്ച സാ ഹചര്യത്തില്‍ പഞ്ചായത്ത്, മുനിസിപ്പാലിറ്റി അധികൃതര്‍ പ്രതിരോധ പ്രവര്‍ത്തനത്തില്‍ പ്രധാന പങ്ക് വഹിക്കണമെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്. ചിത്ര പറഞ്ഞു. പഞ്ചായത്ത് സെക്രട്ടറിമാരുടെ അടിയന്തിര യോഗം ചേരണമെന്നും നിര്‍ദേശം നല്‍കി. ജില്ലാ കല ക്ടറുടെ ചേംബറില്‍ നടന്ന ഡെങ്കി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോ ഗത്തിലാണ് നിര്‍ദേശം. ഈ അവസരത്തില്‍ നിലവില്‍ തുടരുന്ന മാലിന്യമുക്ത നവ കേരളം പദ്ധതിയോടൊപ്പം കൊതുക് നിവാരണവും പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ടുപോകണം. വാര്‍ഡ് സാനിറ്റേഷന്‍ കമ്മിറ്റികള്‍ സജീവമാക്കുകയും പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുകയും വേണം. വീടിനുള്ളിലും പുറത്തും കൊതുക് വളരാനുള്ള സാഹചര്യം ഒഴിവാക്കണം.
തോട്ടം മേഖലകളില്‍ പ്രത്യേക ജാഗ്രത വേണം. ചിരട്ട, റബ്ബര്‍, ജാതിക്കതോട്, അടക്ക ത്തോട് എന്നിവ കൊതുകിന്റെ വളര്‍ച്ചക്ക് ഇടയാകാനാകാത്ത വിധം കൈകാര്യം ചെയ്യേണ്ടതുണ്ട്. ഇത് സംബന്ധിച്ച് തൊഴിലാളികള്‍ക്കും അതില്‍ ഉത്തരവാദിത്തം വഹിക്കേണ്ട സ്ഥലമുടമകള്‍ക്കും കര്‍ശന നിര്‍ദേശം നല്‍കാന്‍ പ്ലാന്റേഷന്‍ ഇന്‍സ് പെക്ടര്‍ക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. കുടുംബശ്രീ, തൊഴിലുറപ്പ് അധികൃതര്‍ ബന്ധപ്പെട്ടവര്‍ക്ക് തൊഴിലിടങ്ങളില്‍ പാലിക്കേണ്ട നിര്‍ദേശങ്ങള്‍ കൃത്യമായി അറി യിക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. അട്ടപ്പാടി പോലുള്ള മേഖലകളില്‍ ബോധവത്ക്കരണത്തിന് എസ്.ടി പ്രൊമോട്ടര്‍മാരുടെ സേവനം ലഭ്യമാക്കാനും നിര്‍ദേ ശം നല്‍കി. സ്‌കൂളുകളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കുട്ടികള്‍ അവരവരുടെ വീടുകളില്‍ ഉറവിട നശീകരണം പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ ഇതില്‍ പങ്കാളികളാകാനും നിര്‍ദേശം നല്‍കാന്‍ വിദ്യാഭ്യാസ ഉപഡയറക്ടറോട് ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് ബൂട്ട്‌സ്, കൈയ്യുറ പോലുള്ള സുരക്ഷാസാമഗ്രികള്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.
യോഗത്തില്‍ ജില്ലാ സര്‍വെയലന്‍സ് ഓഫീസര്‍ ഡോ. ഗീതു മരിയ ജോസഫ്, ജില്ലാ എപിഡെമിയോളജിസ്റ്റ് ഡോ. ദീപക്, ജില്ലാ പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ഡിസ്ട്രിക്ട് എഡ്യുക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ സന്തോഷ് കുമാര്‍, ബയോളജിസ്റ്റ് ആന്‍ഡ് ഡിസ്ട്രിക്ട് മലേറിയ ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് ബിനുകുട്ടന്‍, നെല്ലിയാമ്പതി ഇന്‍സ്‌പെക്ടര്‍ എം.പി പ്രഭാത്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.