മണ്ണാര്‍ക്കാട്: ഡെന്റല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ നേടാത്ത ഡെന്റിസ്റ്റുമാര്‍ ഡെന്റി സ്ട്രി പ്രാക്ടീസ് ചെയ്യാന്‍ പാടില്ലെന്നും രജിസ്‌ട്രേഷന്‍ നേടാതെ പ്രാക്ടീസ് നടത്തുന്നതാ യി ശ്രദ്ധയില്‍പ്പെട്ടാല്‍ കേരള ഡെന്റല്‍ കൗണ്‍സില്‍ മുമ്പാകെ പരാതി സമര്‍പ്പിക്ക ണമെന്നും രജിസ്ട്രാര്‍ അറിയിച്ചു. രജിസ്‌ട്രേഷന്‍ നേടാതെ പ്രാക്ടീസ് ചെയ്യുന്നവര്‍ ക്കെതിരെ കൗണ്‍സില്‍ ക്രിമിനല്‍ നടപടി സ്വീകരിക്കും. വ്യാജ ഡോക്ടര്‍മാര്‍ ഉണ്ടാ കാതെ ആരോഗ്യമേഖല സംരക്ഷിക്കേണ്ടത് ഓരോ പൗരന്റേയും കടമയായതിനാല്‍ ഇത്തരം സംഭവങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കൗണ്‍സിലിനെ അറിയിക്കണം. രജിസ്റ്റേര്‍ഡ് ഡെന്റിസ്റ്റുമാരുടെ പേരു വിവരം www.dentalcouncil.kerala.gov.in എന്ന വെബ്‌സൈറ്റില്‍ ലഭിക്കും.
ഡെന്റിസ്റ്റുമാര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള യോഗ്യതകള്‍ മാത്രമേ പ്രദര്‍ശിപ്പിക്കാന്‍ പാടു ള്ളൂ. അംഗീകൃത യോഗ്യതയല്ലാതെ RDP, MIDA, FIED, MICD, FACD, MRSH, FAGE പോ ലെയുള്ളവ പേരിനോടൊപ്പം ചേര്‍ക്കുന്നത് നിയമവിരുദ്ധമാണ്. 2014ലെ ഡെന്റിസ്റ്റ് (കോഡ് ഓഫ് എത്തിക്‌സ്) റഗുലേഷന്റെ പകര്‍പ്പ് വെബ്‌സൈറ്റില്‍ ലഭ്യമാണ്. എല്ലാ ഡെന്റിസ്റ്റുമാരും അത് വ്യക്തമായി മനസിലാക്കണം.
ഡെന്റല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരമില്ലാത്ത ഡെന്റല്‍ കോ ഴ്‌സുകളോ ട്രെയിനിങ്ങുകളോ നടത്തുന്നത് നിയമവിരുദ്ധമാണ്. അനധികൃത കോഴ്‌സുകളോ ട്രെയിനിങ്ങുകളോ നടത്തുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടികള്‍ സ്വീകരിക്കും. അംഗീകാരമില്ലാത്ത സ്ഥാപനങ്ങളില്‍ നിന്നു ലഭ്യമാകുന്ന സര്‍ട്ടി ഫിക്കറ്റുകള്‍ രജിസ്‌ട്രേഷനോ ജോലിക്കോ അംഗീകൃത യോഗ്യതയായി കണക്കാ ക്കില്ല. ഇത്തരം സര്‍ട്ടിഫിക്കറ്റുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ നടപടിയും അച്ചടക്ക നടപടിയും കൈക്കൊള്ളും.
ഡെന്റിസ്റ്റുമാരും ഡെന്റല്‍ ക്ലിനിക് ഉടമസ്ഥരും എത്തിക്‌സിനു വിരുദ്ധമായി സോഷ്യല്‍ മീഡിയ ഉള്‍പ്പെടെയുള്ള വിവിധ ദൃശ്യ ശ്രവ്യ അച്ചടി മാധ്യമങ്ങളില്‍ പരസ്യം ചെയ്യുന്നുവെന്ന പരാതികള്‍ ലഭിച്ചിട്ടുണ്ട്. രജിസ്റ്റേര്‍ഡ് ഡെന്റിസ്റ്റുമാര്‍ 2014ലെ ഡെന്റിസ്റ്റ് (കോഡ് ഓഫ് എത്തിക്‌സ്) റഗുലേഷനിലെ വ്യവസ്ഥകള്‍ കൃത്യമായി പാലിക്കണമെന്നും അതിനു വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ രജിസ്റ്ററില്‍ നിന്ന് പേര് നീക്കം ചെയ്യുന്നതുള്‍പ്പെടെയുള്ള ശിക്ഷാ നടപടികള്‍ കൈക്കൊള്ളുമെന്നും രജിസ്ട്രാര്‍ അറിയിച്ചു.