അഗളി: പട്ടികവര്‍ഗ കൂട്ടായ്മയായ തമ്പിന്റെ നേതൃത്വത്തില്‍ കുറുമ്പ പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്കായി ആനവായ് സ്‌കൂളില്‍ ഏകദിന വനാവകാശ നിയമ ബോധവല്‍ക്ക രണ ശില്‍പശാല സംഘടിപ്പിച്ചു. തമ്പ് പ്രസിഡന്റ് രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. കെ.എ.രാമു അധ്യക്ഷനായി. താഴെ തുടുക്കി സോമന്‍ മൂപ്പന്‍, മല്ലന്‍, പണലി തുടങ്ങിയ വര്‍ നേതൃത്വം നല്‍കി.താഴെ തുടുക്കി, മേലെ തുടുക്കി, ഗലസി, ആനവായ് , കടുകുമണ്ണ, കിണറ്റുക്കര, മുരുഗള , തടിക്കുണ്ട് , ഊരുകളില്‍ നിന്നായി 50 ഓളം വനാവകാശ കമ്മറ്റി ഭാരവാഹികള്‍ പങ്കെടുത്തു. ഗൊണ്ടിയാര്‍ക്കണ്ടിയിലും പുതൂരും ശില്‍പശാല സംഘടി പ്പിക്കുമെന്ന് തമ്പ് ഭാരവാഹികള്‍ അറിയിച്ചു.
