കുമരംപുത്തൂര്‍: കുമരംപുത്തൂര്‍ സര്‍വ്വീസ് സഹകരണ ബാങ്ക് എസ്.എസ്.എല്‍.സി, പ്ലസ്ടു, എല്‍.എസ്.എസ്, യു.എസ്.എസ് വിജയികളേയും കായിക മേഖലയില്‍ ദേശീയ മെഡല്‍ നേടിയവരേയും, എം.എസ്.സി അഗ്രികള്‍ച്ചര്‍ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ അഞ്ജലയേയും അനുമോദിച്ചു. വിജയോത്സവം എന്ന പേരില്‍ നടന്ന പരിപാടി കുഞ്ചന്‍ നമ്പ്യാര്‍ ട്രസ്റ്റ് ചെയര്‍മാന്‍ കെ.ജയദേവന്‍ ഉദ്ഘാടനം ചെയ്തു. സജീന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. ബാങ്ക് പ്രസിഡന്റ് എന്‍.മണികണ്ഠന്‍ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.ലക്ഷ്മിക്കുട്ടി, സി.പി.എം ലോക്കല്‍ സെക്രട്ടറി ഐല ക്കര മുഹമ്മദാലി, എ.കെ.അബ്ദുള്‍ അസീസ്, ബാങ്ക് സെക്രട്ടറി കെ.കെ.വിജയകുമാര്‍ എന്നിവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് രമേശ് നാവായത്ത് സ്വാഗതവും ഡയറക്ടര്‍ അബ്ദുള്‍ നാസര്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!