മണ്ണാര്‍ക്കാട്: മല്ലീശ്വര വന്‍ധന്‍ വികാസ് കേന്ദ്രയുടെ ആദ്യഉല്‍പ്പന്നമായ നൂറ് ശതമാനം പ്രകൃതിദത്തമായ അട്ടപ്പാടി ഹണി വിപണിയിലിറക്കി. ലോഞ്ചിംഗ് കര്‍മ്മം മണ്ണാര്‍ ക്കാട് ഡിവിഷണല്‍ ഫോറസ്റ്റ് ഓഫിസില്‍ വെച്ച് ഈസ്റ്റേണ്‍ സര്‍ക്കിള്‍ സി.സി.എഫ് കെ.വിജയാനന്ദന്‍ നിര്‍വ്വഹിച്ചു. അട്ടപ്പാടിയിലെ ഉഷ്ണമേഖല വനത്തില്‍ നിന്നും ശേഖരി ച്ച് സംസ്‌കരിച്ച് തയ്യാറാക്കുന്ന സംശുദ്ധമായ തേനാണ് അട്ടപ്പാടി ഹണി. ആദിവാസി വന സംരക്ഷണ സമിതികള്‍ വഴി ശേഖരിക്കുന്ന തേന്‍ മുക്കാലിയിലെ ഹണി പ്രോസ്സ സിംഗ് യൂണിറ്റില്‍ വെച്ചാണ് സംസ്‌കരിക്കുന്നത്. തേനിലെ കറ, ജലാംശം തുടങ്ങിയവ യെല്ലാം നീക്കിയാണ് മൂല്യവര്‍ധിതമാക്കുന്നത്. ഔഷധഗുണമുള്ള ഈ തേന്‍ ജലദോഷം, ചുമ, നീര്‍ക്കെട്ട്, പ്രതിരോധശേഷി വര്‍ധിപ്പിക്കല്‍ എന്നിവയ്ക്കും നല്ലതാണ്. ജലാംശം ഉള്‍പ്പെട നീക്കം ചെയ്യുന്നതിനാല്‍ കൃത്യമായി സൂക്ഷിച്ചാല്‍ ഒരു വര്‍ഷം വരെ കേടു കൂടാകാതെ ഉപയോഗിക്കാന്‍ സാധിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. അട്ട പ്പാടി മേഖലയിലെ ഗോത്രവര്‍ഗക്കാരുടെ ഉന്നമനത്തോടൊപ്പം വനവിഭവങ്ങള്‍ക്ക് കൂടുതല്‍ വിലയും ആദിവാസി സമൂഹങ്ങള്‍ക്ക് തൊഴിലവസരങ്ങളും ലഭിക്കുന്നതിനാ യി മണ്ണാര്‍ക്കാട് വനവികസന ഏജന്‍സി നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമാ യാണ് അട്ടപ്പാടി ഹണിയും വിപണിയിലിറക്കുന്നത്.ഒരു ലിറ്ററിന് ആയിരം രൂപയാണ് വില. വനംവകുപ്പിന്റെ ഇക്കോഷോപ്പുകള്‍ മുഖാന്തിരമാണ് വിപണനം. ആദ്യഘട്ടത്തി ല്‍ ആനക്കട്ടി ഇക്കോ ഷോപ്പ് വഴിമാത്രമണ് തേന്‍ വില്‍പ്പനക്കായി ക്രമീകരിച്ചിട്ടുള്ളത്. അടുത്തമാസം നടക്കുന്ന വനമഹോത്സവത്തിന്റെ ഭാഗമായി തൊടുകാപ്പുകുന്ന് ഇക്കോ ടൂറിസം സെന്ററില്‍ വെച്ച് നടത്തുന്ന പ്രത്യേക ഹണി ഫെസ്റ്റ് വഴിയും അട്ടപ്പാടി ഹണി വിപണനം നടത്തുമെന്നും വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. സൈലന്റ് വാലി വൈല്‍ ഡ് ലൈഫ് വാര്‍ഡ് എസ്.വിനോദ്, ഡി.എഫ്.ഒ എം.കെ സുര്‍ജിത്ത്, സര്‍ക്കിള്‍ കോ ഓര്‍ ഡിനേറ്റര്‍ അനീഷ്, റെയ്ഞ്ച് ഓഫിസര്‍മാരായ സി.സുമേഷ്, എന്‍.ഗണേശന്‍, എന്‍. സുബൈര്‍, ഡിവിഷണല്‍ കോ ഓര്‍ഡിനേറ്റര്‍ പി.പി.ഹബ്ബാസ് എന്നിവരും ലോഞ്ചിംഗ് ചടങ്ങില്‍ പങ്കെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!