മണ്ണാര്‍ക്കാട്: വനയോര ഗ്രാമമായ പുറ്റാനിക്കാടിലെ സാധാരണക്കാരന്റെ ഉള്ളില്‍ വായ നയുടെ വിത്തിട്ട് അതൊരു ശീലമായി വളര്‍ത്തിയ ഗ്രന്ഥശാലയാണ് സന്തോഷ് ലൈബ്ര റി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍. വായനാവഴിയിലൂടെ ഗ്രാമത്തിന്റെ നന്‍മകളിലേ ക്ക് ഇറങ്ങിച്ചെന്ന ഈ ഗ്രന്ഥശാല ഇന്ന് താലൂക്കിലെ മികച്ചതും എ ഗ്രേഡമുള്ള ലൈബ്ര റിയായി തല ഉയര്‍ത്തി നില്‍ക്കുന്നു. നാടിന്റെ കലയും കായികവും പ്രോത്സാഹിപ്പി ക്കാനായി നാലര പതിറ്റാണ്ടുകള്‍ക്ക് മുമ്പ് തുടങ്ങിയ സംരംഭം ഇന്ന് ഈ ദേശത്തിന്റെ അറിവിന്റെ ഉറവിടമാണ്. അക്ഷരവഴിയിലൂടെ വായനക്കാരെ ചിന്തകളുടെ ഘോര വനങ്ങളിലേക്ക് നയിച്ചും വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ നടത്തിയും ലൈബ്രറി നാടിന്റെ അടയാളങ്ങളില്‍ ഒന്നായി മാറിക്കഴിഞ്ഞു.

1977ല്‍ കോട്ടോപ്പാടം ഗ്രാമ പഞ്ചായത്തിലെ കണ്ടമംഗലത്ത് സ്പോര്‍ട്സ് ക്ലബ്ബായാണ് ആരംഭം. 1978ല്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ്ബായി മാറി.പിന്നീട് 1980ല്‍ പുറ്റാനിക്കാട് പ്രവര്‍ത്തന കേന്ദ്രമായപ്പോഴാണ് ഗ്രന്ഥശാലയാക്കി ഉയര്‍ത്തിയത്. നാല് വര്‍ഷത്തി നപ്പുറം ഗ്രന്ഥശാല സംഘത്തില്‍ അംഗീകാരം നേടി. താത്കാലിക കെട്ടിടങ്ങളിലും വാടക കെട്ടിടങ്ങളിലും പ്രവര്‍ത്തിച്ച വന്ന ലൈബ്രറിക്ക് പിന്നീട് സ്വന്തമായി കെട്ടിടം എന്ന സ്വപ്നം ഉദിച്ചപ്പോള്‍ ലൈബ്രറി അംഗമായ കല്ല്യാട്ടില്‍ കുമാരന്റെ പക്കലില്‍ നിന്നും രണ്ടര സെന്റ് സ്ഥലം വില നല്‍കി വാങ്ങി കെട്ടിടം നിര്‍മിക്കുകയായിരുന്നു. ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് സഹകരണത്തോടെ കെട്ടിടം ഇന്നത്തെ നില യിലെത്തിച്ചു. വായനശാലയ്ക്കു കീഴില്‍ വനിതാവേദി, ബാലവേദി, അക്ഷരസേന, വിമുക്തി ക്ലബ്ബ്, രക്തദാന സേന എന്നിവയിലെല്ലാമായി നാനൂറോളം അംഗങ്ങളുണ്ട്. സി.മൊയ്തീന്‍കുട്ടി പ്രസിഡന്റും എം.ചന്ദ്രദാസന്‍ മാസ്റ്റര്‍ സെക്രട്ടറിയുമായ ഭരണ സമിതിയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. കെ.രാമകൃഷ്ണന്‍, കെ. വിപിന്‍, എ.ഷൗക്കത്തലി, ഭാരതി ശ്രീധര്‍, കെ.വിജയലക്ഷ്മി, കെ.ഹരിദാസ്, എം.മനോജ്, സി.ശങ്കരനാരായണന്‍, എ.സുബ്രഹ്മണ്യന്‍, കെ.വി.ശിവശങ്കരന്‍ എന്നിവരാണ് ഭരണ സമിതി അംഗങ്ങള്‍. ഭാരതി ശ്രീധര്‍ ചെയര്‍പേഴ്സണും ഉഷാകുമാരി ചോലയില്‍ കണ്‍വീനറുമായ വനിതാവേദി സജീവമായി പ്രവര്‍ത്തനരംഗത്തുണ്ട്.

അക്ഷരങ്ങളുടെ അപാരമായ മുഴക്കം തങ്ങി നില്‍ക്കുന്ന വായനാമുറിയില്‍ മാത്രം ഒതുങ്ങുന്നതല്ല ഈ വായനശാലയുടെ പ്രവര്‍ത്തനം. തൊഴില്‍ പരിശീലനം, പഠന ക്ലാസുകള്‍ ഉള്‍പ്പടെ സേവന – കാരുണ്യമേഖലകളില്‍ സജീവമായ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു. കേവിഡ് കാലത്ത് ശ്രദ്ധേയമായ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്തി യിട്ടുണ്ട്. 46 വയസ്സുള്ള ഗ്രാമീണ വായനശാലയില്‍ 8,500ഓളം പുസ്തകങ്ങളുണ്ട്. നാരങ്ങാ നിറമുള്ള വൈകുന്നേരങ്ങളില്‍ പുറ്റാനിക്കാടിന്റെ വായനാലോകമായ സന്തോഷ് ലൈബ്രറി ഉണരും. വായിച്ചു വളരാന്‍ കൊതിക്കുന്നവര്‍ ഇവിടെത്തും. ഇഷ്ടലോ കങ്ങളിലേക്ക് പുസ്തകങ്ങളിലൂടെ സഞ്ചാരം നടത്തും. വിവരങ്ങള്‍ വിരത്തുമ്പി ലെത്തുന്ന കാലത്തും വിജ്ഞാനത്തെ കൈക്കുമ്പിളിലാക്കി പുതുതലമുറയ്ക്കും വായനയുടെ ആനന്ദം പകര്‍ന്ന് വിജ്ഞാനത്തിന്റേയും വിനോദത്തിന്റെയും കവാടമായി സന്തോഷ് ലൈബ്രറി ആന്‍ഡ് റിക്രിയേഷന്‍ സെന്റര്‍ നിലകൊള്ളുന്നു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!