കാരാകുര്‍ശ്ശി: കാരാകുറുശ്ശി ഗ്രാമ പഞ്ചായത്ത്, ഗവ.ആയുര്‍വേദ ഡിസ്പെന്‍സറി, എയിംസ് വായനശാല വനിതാ വേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സ്ത്രീ രോഗ ആയുര്‍വേദ മെഡിക്കല്‍ ക്യാംപ് സംഘടിപ്പിച്ചു. എയിംസ് കലാകായിക ഗ്രന്ഥ ശാലയില്‍ നടന്ന ക്യാംപ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.പ്രേമലത ഉദ്ഘാടനം നിര്‍വ ഹിച്ചു. ആര്‍ത്തവപ്രശ്നങ്ങള്‍, വെള്ളപോക്ക്, പി.സി. ഒ.ഡി തുടങ്ങിയ സ്ത്രീ രോഗങ്ങള്‍ ക്ക് ചികിത്സയും ബോധവത്ക്കരണവും നല്കി. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട മുന്‍കരുതലുകളെക്കുറിച്ച് മെഡിക്കല്‍ ഓഫീസര്‍ ഡോ.എം.എ അസ്മാ ബി ക്ലാസെടുത്തു.ബേബി ചന്ദ്രന്, സരിത അനില്‍കുമാര്‍, രഘുനാഥ്, സജിത്, സുനിത തുടങ്ങിയവര്‍ സംസാരിച്ചു.
![](http://unveilnewser.com/wp-content/uploads/2023/06/Size-2-Screen-01-1050x252.jpg)