മണ്ണാര്‍ക്കാട്: തത്തമംഗലം ജി.എസ്.എം.വി.എച്ച്.എസ് സ്‌കൂളില്‍ നടന്ന ജില്ലാ കേഡറ്റ് ജൂ ഡോ ചാമ്പ്യന്‍ഷിപ്പില്‍ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍സെക്കന്‍ഡറി സ്‌കൂളി ന് മികച്ച നേട്ടം. 90 കിലോഗ്രാമിന് മുകളിലുള്ള വിഭാഗത്തില്‍ അഭിഷേകും 70 കിലോ ഗ്രാമിന് താഴെയുള്ളവരുടെ വിഭാഗത്തില്‍ ആര്‍ദ്രയും സ്വര്‍ണ മെഡല്‍ നേടി. റാഇദ് (90 കിലോഗ്രാമിന് താഴെ), ഫിദ (63 കിലോഗ്രാമിന് താഴെ) എന്നിവര്‍ വെള്ളി മെഡലും സാ ഹില, ബിന്‍ഷ, ഷമീല എന്നിവര്‍ വെങ്കല മെഡലും കരസ്ഥമാക്കി. അഭിഷേക്, ആര്‍ദ്ര, റാഇദ്,ഫിദ എന്നിവര്‍ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടു ക്കും. മികച്ച പ്രകടനം കാഴ്ചവച്ച ടീമംഗങ്ങളേയും പരിശീലകന്‍ കെ.പി.റിയാസിനേയും സ്‌കൂള്‍ പി.ടി.എ അഭിനന്ദിച്ചു.
