കോട്ടോപ്പാടം: കൊടക്കാട് മുസ്ലിംലീഗ് കമ്മിറ്റി നിര്‍മ്മിക്കുന്ന ബൈത്തു റഹ്മയുടെ മെയിന്‍ സ്ലാബ് കോണ്‍ക്രീറ്റ് ചെയ്തു. അപകടത്തില്‍ മരണപ്പെട്ട ചക്കാലക്കുന്നന്‍ മുഹമ്മ ദലിയുടെ ഭാര്യ ഹഫ്‌സത്തിനും മക്കള്‍ക്കുമാണ് ഉദാരമതികളുടെ സഹായത്താല്‍ വാര്‍ഡ് മുസ്ലിം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഭവനം ഒരുക്കുന്നത്. വര്‍ഷങ്ങളായി ഇവര്‍ വാടകവീട്ടിലാണ് താമസിച്ചു വരുന്നത്. സയ്യിദ് ഹുസൈന്‍ തങ്ങള്‍ കൊടക്കാട് കോണ്‍ക്രീറ്റ് പ്രവര്‍ത്തിക്ക് തുടക്കം കുറിച്ചു. സമദ് മേലേതില്‍, വി.കെ അലി, സലീം നാലകത്ത്, കെ. അബു, പഞ്ചായത്തംഗം സി.കെ സുബൈര്‍, റഫീഖ് മാനി, പി.സി ബഷീര്‍, സി.കെ സത്താര്‍, മുസ്തഫ സി.കെ, ലത്തീഫ് സി.കെ, ഉനൈസ് കൊമ്പം തുടങ്ങിയവര്‍ സംബന്ധിച്ചു.
