പാലക്കാട്: മാലിന്യമുക്തം നവകേരളം കര്‍മ്മ പദ്ധതിയുടെ മാര്‍ച്ച് 15 മുതല്‍ ജൂണ്‍ ഒന്ന് വരെയുള്ള പ്രവര്‍ത്തനത്തില്‍ ജില്ലയില്‍ മികച്ച നേട്ടം കൈവരിക്കാനായെന്ന് ജില്ലാ കലക്ടര്‍ ഡോ. എസ്.ചിത്ര. സിവില്‍ സ്റ്റേഷനിലെ ഡി.ആര്‍.ഡി.എ ജില്ലാതല ഹാളില്‍ നടന്ന ജനകീയ ഹരിത ഓഡിറ്റ് ഏകദിന ശില്‍പശാലയുടെ സമാപനത്തില്‍ മാലിന്യ മുക്തം നവകേരളം ഒന്നാം ഘട്ട പ്രവര്‍ത്തനത്തിന്റെ ജില്ലാതല അവലോകനം നിര്‍വ ഹിച്ച് സംസാരിക്കുകയായിരുന്നു ജില്ലാ കലക്ടര്‍. ഒന്നാംഘട്ട പ്രവര്‍ത്തനത്തിന്റെ ജനകീ യ വിലയിരുത്തല്‍ പൂര്‍ത്തിയാകുന്നതോടെ ആ നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊണ്ട് രണ്ടാംഘട്ട പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കുമെന്നും ജില്ലയെ സമ്പൂര്‍ണ ശുചിത്വ ജില്ല യാക്കുകയാണ് ലക്ഷ്യമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു.

പാലക്കാടിന്റെ വഴിയോര മനോഹാരിത 80 ശതമാനം വീണ്ടെടുക്കാനായ പ്രവര്‍ത്തന ത്തിന് നേതൃത്വം നല്‍കിയ മുഴുവന്‍ തദ്ദേശസ്ഥാപന ജനപ്രതിനിധികളെയും ഉദ്യോഗ സ്ഥരെയും ശുചിത്വ പ്രവര്‍ത്തകരെയും ഏകോപനം നിര്‍വഹിച്ച എല്‍.എസ്.ജി.ഡി, നവകേരളം മിഷന്‍, ശുചിത്വമിഷന്‍, കില ജില്ലാതല മേധാവികളെയും റിസോഴ്സ് പേഴ്സ ണ്‍മാരെയും ജില്ലാ കലക്ടര്‍ അഭിനന്ദിച്ചു. എല്‍.എസ്.ജി.ഡി. ജോയിന്റ് ഡയറക്ടര്‍ പി.സി ബാലഗോപാല്‍ ശില്‍പശാല ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മ്മപദ്ധതി 2 ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ പി. സൈതലവി അധ്യക്ഷനായി. ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡി നേറ്റര്‍ റ്റി.ജി അബിജിത്, കില ഫെസിലിറ്റേറ്റര്‍ ഗോപാലകൃഷ്ണന്‍, റിസോഴ്സ് പേഴ്സണ്‍മാരായ പി.വി സഹദേവന്‍, വീരാസാഹിബ്, പ്രേംദാസ്, മോഹനന്‍ എന്നിവര്‍ വിവിധ വിഷയങ്ങ ളില്‍ ക്ലാസെടുത്തു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!