മണ്ണാര്‍ക്കാട്: 2022 ജൂലൈ ഒന്നിനു പ്രാബല്യത്തില്‍ വന്ന മെഡിസെപ് പദ്ധതിയുടെ ആ ദ്യത്തെ പോളിസി വര്‍ഷം 2023 ജൂണ്‍ 30നു അവസാനിക്കുകയും രണ്ടാമത്തെ പോളിസി വര്‍ഷം 2023 ജൂലൈ 1ന് ആരംഭിക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഗുണഭോക്താക്ക ള്‍ക്ക് അന്തിമമായി മെഡിസെപ് ഡാറ്റയില്‍ തിരുത്തലുകള്‍/കൂട്ടിച്ചേര്‍ക്കലുകള്‍/ഒഴിവാ ക്കലുകള്‍ വരുത്തുന്നതിന് ജൂണ്‍ 20 വരെ സമയം അനുവദിച്ച് ധനവകുപ്പ് ഉത്തരവു പുറ പ്പെടുവിച്ചു. നിലവിലുള്ള സര്‍ക്കാര്‍ ജീവനക്കാരും വിരമിച്ച പെന്‍ഷന്‍കാരും, തങ്ങളു ടെയും ആശ്രിതരുടെയും വ്യക്തിഗത വിവരങ്ങള്‍ തിരുത്തുന്നതിനും തങ്ങളുടെ നില വിലുള്ള ആശ്രിതരെ മെഡിസെപ്-ല്‍ ഉള്‍പ്പെടുത്തുന്നതിനും ആശ്രിതരുടെ പട്ടികയില്‍ നിന്നും ആരെയെങ്കിലും നീക്കം ചെയ്യുന്നതിനുമുള്ള അപേക്ഷകള്‍, ജീവനക്കാര്‍ ബന്ധ പ്പെട്ട ഡി.ഡി.ഒ.മാര്‍ക്കും പെന്‍ഷന്‍കാര്‍ ബന്ധപ്പെട്ട ട്രഷറി ഓഫീസര്‍ക്കും ജൂണ്‍ 20നു മുന്‍പു നല്‍കണം. ഡി.ഡി.ഒ./ട്രഷറി ഓഫീസര്‍മാര്‍ ഈ അപേക്ഷകള്‍ സ്വീകരിച്ചു ജൂണ്‍ 22നു മുന്‍പായി അപേക്ഷകരുടെ മെഡിസെപ് ഡാറ്റയില്‍ ആവശ്യമായ തിരുത്ത ലുകള്‍ വരുത്തി വെരിഫൈ ചെയ്യണം.
മെഡിസെപ് ഡേറ്റാ ബേസില്‍ നിലവിലുള്ള എല്ലാ ഗുണഭോക്താക്കളില്‍ നിന്നും പ്രീമി യം തുക കുറവ് ചെയ്ത് അടയ്ക്കുന്നു എന്ന് ഡി.ഡി.ഒ./ട്രഷറി ഓഫീസര്‍/പെന്ഷന് ഓഫീ സര്മാര് ശ്രദ്ധിക്കണം. ജൂണ്‍ 22നു ശേഷം സ്റ്റാറ്റസ് റിപ്പോര്‍ട്ടില്‍ വരുത്തുന്ന തിരുത്ത ലുകള്‍ (നവജാത ശിശുക്കള്‍, പുതുതായി വിവാഹം കഴിയുന്നവര്‍ എന്നീ വിഭാഗക്കാര്‍ ഒഴികെ) മെഡിസെപ് ഐ.ഡി. കാര്‍ഡില്‍ പ്രതിഫലിക്കില്ല. അതിനാല്‍ ഡി.ഡി.ഒമാരും ട്രഷറി ഓഫീസര്‍മാരും ഈ തീയതിക്ക് മുന്‍പ് ലഭ്യമാകുന്ന അവസാന ഡാറ്റാ അപ്ഡേ ഷന് അപേക്ഷയും പരിഗണിച്ച് അന്തിമ തീയതിക്ക് മുന്‍പായി മെഡിസെപ് പോര്‍ട്ടലില്‍ വെരിഫൈ ചെയ്തു ക്രമപ്പെടുത്തണം. 2018 മുതല്‍ ആരംഭിച്ച വിവരശേഖരണവും അതു മായി ബന്ധപ്പെട്ട കൂട്ടിചേര്‍ക്കലുകള്‍ക്കും തിരുത്തലുകള്‍ക്കുമായി നല്‍കിയിട്ടുള്ള കൃത്യമായ നിര്‍ദ്ദേശങ്ങള്‍ സമയബന്ധിതമായി നിര്‍വഹിക്കാതെ അനുവദിച്ച സമയ പരിധി കഴിഞ്ഞും ഡി.ഡി.ഒമാരുടേയും ട്രഷറി ഓഫീസര്‍മാരുടേയും സഹായത്തോടെ Status Report തിരുത്തല്‍ വരുത്തിയ ശേഷം കാര്‍ഡ് ലഭ്യമായിട്ടില്ല എന്ന് പരാതി നല്കി യാല്‍ ഇനി പരിഗണിക്കില്ല.
അനുവദിച്ച സമയപരിധിയ്ക്കുള്ളില്‍ തിരുത്തലുകള്‍ വരുത്തി VERIFY ചെയ്തതിനു ശേഷ വും എന്തെങ്കിലും സാങ്കേതിക പിഴവുകള്‍ നിമിത്തം മെഡിസെപ് കാര്‍ഡ് ഡൗണ്‍ ലോഡ് ചെയ്യുവാന്‍ സാധിക്കാതെവന്നാല്‍ 1800-425-1857 എന്ന ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടുകയോ nscmedisep@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ മെഡിസെപ് സ്റ്റേറ്റ് നോഡല്‍ സെല്ലിലെ ഐ.ടി. മാനേജര്‍ക്ക് പരാതി നല്‍കുകയോ ചെയ്യണം. മെഡി സെപ്പുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച സര്‍ക്കുലര്‍ (നം. 57/2023/ധന. തീയതി 15/06/2023) ധനവകുപ്പിന്റെ വെബ്സൈറ്റില്‍ ലഭിക്കും.
