കോട്ടോപ്പാടം: എസ് എസ് എല്‍ സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ കച്ചേരിപ്പറമ്പിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും എംഎസ്എഫ് കച്ചേരിപ്പറമ്പ് ശാഖ കമ്മിറ്റി അനുമോദിച്ചു. സംസ്ഥാന യൂത്ത് ലീഗ് സെക്രട്ടറി ഗഫൂര്‍ കോല്‍ക്കളത്തില്‍ ഉദ്ഘാടനം ചെയ്തു. ശാഖാ എം.എസ്.എഫ് പ്രസിഡണ്ട് ഫരീദ് ഇരിക്കാലിക്കല്‍ അധ്യ ക്ഷനായി. ജില്ലാ എം എസ് എഫ് പ്രസിഡന്റ് കെ.യു.ഹംസ മുഖ്യപ്രഭാഷണം നടത്തി. മുനീര്‍ താളിയില്‍ പഞ്ചായത്ത്,പടുവില്‍ മാനു,എ.കെ കുഞ്ഞയമു, സൈനുദ്ദീന്‍ താളി യില്‍ , രാധാകൃഷ്ണന്‍ , റഷീദ പുളിക്കല്‍ ഉപഹാര സമര്‍പ്പണം നടത്തി.കുറുമ്പത്തൂര്‍ ഹംസ, അലവി ചോലയില്‍, അബ്ദുല്‍ ഖാദര്‍ താളിയില്‍ ,മൊയ്തീന്‍ ചോലയില്‍,കെ സി ഷറഫുദ്ദീന്‍, ഇ.എം.സൈതലവി, ജലീല്‍ പുളിയക്കോട്, ഷാഫി വയമ്പന്‍, മൂസപുളിക്കല്‍, എം.ആര്‍.സുബൈര്‍ , സലാം കുറുമ്പത്തൂര്‍ ഷബീബ് , ഷെരീഫ് തുടങ്ങിയവര്‍ പങ്കെടു ത്തു .നഫാഹ് മദനി സ്വാഗതവും അനീസ് കോരംകുളവന്‍ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!