മണ്ണാര്‍ക്കാട് പെരിമ്പടാരി ഗ്രീന്‍വാലി റസിഡന്റ്സ് അസോസിയേഷന് എസ്.എസ്. എല്‍.സി പ്ലസ്ടു വിജയികളെ അനുമോദിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ സിന്ധു ടീച്ചര്‍ ഉദ്ഘാ ടനം ചെയ്തു. ഗ്രീന്‍വാലി പ്രസിഡന്റ് എം.ചന്ദ്രദാസന്‍ അധ്യക്ഷനായി. മുന്‍ ഡെപ്യുട്ടി സ്പീക്കര്‍ ജോസ് ബേബി ഉപഹാര വിതരണം നടത്തി. ഗ്രീന്‍വാലി സെക്രട്ടറി പി.അച്ചുത നുണ്ണി, വനിതാവേദി പ്രസിഡന്റ് എ.സുപ്രിയ, സെക്രട്ടറി ലിസി ദാസ്, എം.പി ഉമ്മര്‍, ജിജി മാത്യു, വിനു ജേക്കബ് തോസ്, വിജയരാഘവന്, വസന്തകുമാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.