മണ്ണാര്‍ക്കാട്: വിദ്യാര്‍ഥികളില്‍ പ്രകൃതി ജീവിതത്തിന്റെ അവബോധം സൃഷ്ടിച്ച് ബാല സംഘം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന പ്രകൃതി പഠന ക്യാംപ് ശ്രദ്ധേയ മായി.രണ്ട് ദിവസങ്ങളിലായി സൈലന്റ്‌വാലി നാഷണല്‍ പാര്‍ക്കില്‍ നടന്ന ക്യാംപില്‍ നാല്‍പ്പതോളം പേര്‍ പങ്കെടുത്തു. അട്ടപ്പാടിയുടെ പ്രത്യേകതകളും, സൈലന്റ് വാലി പോലെയുള്ള പ്രദേശങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് ക്ലസുണ്ടാ യി.മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.അബ്ദുള്‍ സലീം ക്യാംപ് ഉദ്ഘാടനം ചെയ്തു. ബാലസംഘം ഏരിയ പ്രസിഡന്റ് സുബിന്‍ സുരേഷ് അധ്യക്ഷനായി. ജില്ലാ എക്‌സിക്യുട്ടിവ് അംഗം എം.എം.ബഷീര്‍ ജില്ലാ കണ്‍വീനര്‍ പി.സുധാകരന്‍ മാസ്റ്റര്‍, സൂര്യപ്രകാശ്, കെ.ഹരിദാസന്‍ മാസ്റ്റര്‍, സൈലന്റ് വാലി വൈല്‍ഡ് ലൈഫ് വാച്ചര്‍ ജമാല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാലസംഘം ഏരിയ കണ്‍വീനര്‍ കെ.കൃഷ്ണദാസ് മാസ്റ്റര്‍ സ്വാഗതവും ഏരിയ സെക്രട്ടറി അഗ്നിശിഖ നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!