മണ്ണാര്‍ക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റായി അസീസ് ഭീമനാട് ചുമതലയേറ്റു. റൂറല്‍ സര്‍വീസ് സഹകരണ ബാങ്ക് ഹാളില്‍ നടന്ന യോഗം ഡി.സി.സി പ്രസിഡന്റ് എ.തങ്കപ്പന്‍ ഉദ്ഘാടനം ചെയ്തു. മുന്‍ ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് വി.വി.ഷൗക്ക ത്തലി അധ്യക്ഷനായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സി.ചന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. യു.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പി.ബാലഗോപാല്‍, ഡി.സി.സി ജനറല്‍ സെ ക്രട്ടറിമാരായ പി.അഹമ്മദ് അഷ്‌റഫ്, പി.ആര്‍.സുരേഷ്, ഡി.സി.സി മെമ്പര്‍ കെ.ബാല കൃഷ്ണന്‍, യൂത്ത് കോണ്‍ഗ്രസ് ജില്ലാ നേതാക്കളായ അരുണ്‍കുമാര്‍ പാലക്കുറുശ്ശി, പി.എം. നൗഫല്‍ തങ്ങള്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി പി.ഖാലിദ് തുടങ്ങിയവര്‍ സംസാരി ച്ചു.
