അലനല്ലൂര്‍: കല്‍പ്പകഞ്ചേരി ആനപ്പടിക്കല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ കീഴിലുള്ള തണല്‍ ഫോസ്റ്റര്‍ കെയര്‍ ചാപ്റ്റര്‍ എടത്തനാട്ടുകരയില്‍ ആരംഭിച്ചു. തിരഞ്ഞെടുത്ത അര്‍ഹരാ യ കുട്ടികളുടെ അഭിരുചിയും മികവും പ്രശ്‌നങ്ങളും മനസ്സിലാക്കി ആവശ്യമായ സഹാ യം തണല്‍ വളണ്ടിയര്‍മാര്‍ മുഖേന ലഭ്യമാക്കുകയാണ് തണല്‍ ഫോസ്റ്റര്‍ കെയറിന്റെ പ്രഥമ ലക്ഷ്യമെന്ന് ഭാരവാഹികള്‍ അറിയിച്ചു. കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും മാര്‍ഗ നിര്‍ദേം, മോട്ടിവേഷന്‍ ക്ലാസ്, കരിയര്‍ ഗൈഡന്‍സ് എന്നിവയും പദ്ധതിയുടെ ഭാഗമാ ണ്.കോട്ടപ്പള്ള സലഫി സെന്ററില്‍ മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം പി.ഷാന വാസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പ്രീ സ്‌കൂള്‍ മുതല്‍ പ്ലസ്ടു വരെ പഠിക്കുന്ന വിദ്യാര്‍ഥി കള്‍ക്ക് സ്‌കൂള്‍ കിറ്റും വിതരണം ചെയ്തു. തണല്‍ പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ എന്‍.എ. ഷമീം അധ്യക്ഷനായി. ജീവകാരുണ്യപ്രവര്‍ത്തകന്‍ ബാപ്പു തൂവ്വശ്ശേരി, കെ.എന്‍.എം മണ്ഡലം ജോയിന്റ് സെക്രട്ടറി കാപ്പില്‍ നാസര്‍, തണല്‍ വളണ്ടിയര്‍മാരായ മാടാമ്പാറ ഷറഫുദ്ധീന്‍, ടി.ഉണ്ണീന്‍കുട്ടി, എന്‍.ഹംസ, സിദ്ധീഖ് മുക്കാട്ട് എന്നിവര്‍ സംസാരിച്ചു. തണല്‍ എടത്തനാട്ടുകര കോ ഓര്‍ഡിനേറ്റര്‍ പി.പി.സുബൈര്‍ മാസ്റ്റര്‍ സ്വാഗതവും അസിസ്റ്റന്റ് കോ ഓര്‍ഡിനേറ്റര്‍ പി.യൂസഫ് ഹാജി നന്ദിയും പറഞ്ഞു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!