പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് അസോസിയേഷന്‍ ഓഫ് ഐ.ടി എംപ്ലോ യീസ് (സി.ഐ.ടി.യു ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അക്ഷയ ജില്ലാ പ്രൊജക്ട് ഓഫിസ് ഉപരോധിച്ചു. ജില്ലയിലെ 8 സംരംഭങ്ങള്‍ റദ്ദ് ചെയ്ത തീരുമാനം പിന്‍വലിക്കുക ,ജില്ലാ ഓഫീസ് സംരംഭക സൗഹൃദമാക്കുക, ജില്ലാ പ്രോജക്ട് മാനേജരെ കാണാന്‍ സംരംഭകര്‍ മുന്‍കൂട്ടി അനുവാദം വാങ്ങണമെന്ന തീരുമാനം പിന്‍വലിക്കുക, ജില്ലയിലെ എല്ലാ സംരംഭങ്ങളിലും ആധാര്‍ ഉള്‍പ്പടെ എല്ലാ സേവനങ്ങളും ഉറപ്പുവരുത്തുക, ഡി പി എം തസ്തിക ഡപ്യൂട്ടേഷനാക്കുക, സംരംഭകര്‍ക്ക് ജില്ലാ കലക്ടര്‍ നല്‍കിയ എഗ്രിമെന്റി ന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യം അനുവദിക്കുക തുടങ്ങിയ ആവശ്യ ങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം.

സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം എസ് ബി രാജു സമരം ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് ബി.കണ്ണദാസ് അധ്യക്ഷനായി. മുന്‍ ജില്ലാ സെക്രട്ടറി ടി പി പ്രദീപ് കുമാര്‍,സംസ്ഥാന കമ്മിറ്റി അംഗം ടി ആര്‍ ഷിബി, അസോസി യേഷന്‍ ജില്ലാ സെക്രട്ടറി എ ഐ സീനത്ത്, ജില്ലാ ട്രഷറര്‍ കെ ഹരിദാസ് ,ജില്ലാ വൈസ് പ്രസിഡന്റ് എ ബാബു, എ ശിവരാമന്‍,വിപിന്‍, കെ എം നജീബ്, എം സുബൈര്‍, എസ് രാമദാസ്, ടി റഷീദ, എസ് ദേവദാസ് ,ടി കെ ഷഹനീര്‍ ബാബു. എന്നിവര്‍ സംസാരിച്ചു.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!