കുമരംപുത്തൂര്‍: എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവരെ അനുമോദിക്കുന്നതിനായി എം.എസ്.എഫ് നെച്ചുള്ളി മേഖല കമ്മിറ്റി വിജയാരവം സം ഘടിപ്പിച്ചു. മുസ്ലിം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ.ടി.എ.സിദ്ദീഖ് ഉദ്ഘാടനം ചെ യ്തു. എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് എം.ടി.മുഹമ്മദ് അസ്ലം മുഖ്യപ്രഭാഷ ണം നടത്തി. ബാദുഷ മേലേതില്‍ അധ്യക്ഷനായി. ജില്ലാ സെക്രട്ടറി മുഹമ്മദ് റഫീഖ് കരിയര്‍ ഗൈഡന്‍സ് ക്ലാസെടുത്തു. പഞ്ചായത്ത് ലീഗ് സെക്രട്ടറി ഹുസൈന് കക്കാടന്‍, മേഖല മുസ്ലിം ലീഗ് പ്രസിഡന്റ് വൈശ്യന് മുഹമ്മദ്, വാര്‍ഡ് പ്രസിഡന്റുമാരായ കെ. സി.മൊയ്തുപ്പ, എം.ടി.കുഞ്ഞാലി, പടിപ്പുര മുഹമ്മദാലി, ജനറല്‍ സെക്രട്ടറിമാരായ അബ്ദു റു നാലകത്ത്, നെച്ചുള്ളി ഗ്ലോബല്‍ കെ.എം.സി.സി പ്രതിനിധികളായ കെ.പി.ഉമ്മര്‍, ഉമ്മര്‍ മേലേതില്‍ എന്നിവര്‍ സംസാരിച്ചു. ടി.നസ്ബാന്‍ സ്വാഗതവും എം.ടി.റിസ്വാന് നന്ദിയും പറഞ്ഞു.