കോട്ടോപ്പാടം : പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ ശേഖരിക്കുന്നതിന് വേണ്ടി കോട്ടോപ്പാടം ഗ്രാമ പഞ്ചായത്ത് 2022 -2023 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ ഇലക്ടിക്ക് വാഹനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അക്കര ജസീന ഹരിത സേനക്ക് കൈമാറി. സ്ഥിരം സമിതി അധ്യക്ഷരായ റഫീന മുത്തനില്‍, പാറയില്‍ മുഹമ്മദാലി, മെമ്പര്‍ മാരായ ഹംസ മാസ്റ്റര്‍.കെ, റുബീന ചോലക്കല്‍, അബൂബക്കര്‍ നാലകത്ത്, കെ.ടി അബ്ദുല്ല, അസി. സെക്രട്ടറി ആര്‍. പത്മാദേവി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ദീപ.എ, ഹരിത സേന പ്രസിഡന്റ് ആസ്യ ടീച്ചര്‍, ഹരിത സേനാ അംഗങ്ങള്‍, കുടുംബശ്രീ പ്രവര്‍ത്തകര്‍ പങ്കെടുത്തു
