കോട്ടോപ്പാടം: പ്ലസ് ടു പരീക്ഷയില്‍ മികച്ച വിജയം നേടിയ വിദ്യാര്‍ഥി പ്രതിഭകളെ കോട്ടോപ്പാടം കല്ലടി അബ്ദുഹാജി ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ പി.ടി.എയുടെയും സ്റ്റാഫ് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ അനുമോദിച്ചു. മണ്ണാര്‍ക്കാട് ഡി.വൈ. എസ്.പി വി.എ. കൃഷ്ണദാസ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജസീന അക്കര അധ്യക്ഷയായി. സ്കൂള്‍ മാനേജിങ് ട്രസ്റ്റ് ചെയര്മാന് കല്ലടി അബൂബക്കര്‍, വാര്‍ഡ് മെമ്പര്‍ കെ.ടി.അബ്ദുള്ള, പ്രിന്‍സിപ്പാള്‍ എം.പി. സാദിഖ്,പി.ടി.എ പ്രസിഡന്റ് എ.മുഹമ്മദലി,ഹെഡ്മാസ്റ്റര് പി.ശ്രീധരന് എന്നിവര്‍ വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പി.ജയശ്രീ, റഷീദ് കല്ലടി, കെ.സജ്ല, സൈനുദ്ദീന്‍ താളിയില്‍, ബാബു ആലായന്‍, എം.പി.ഷംജിത്ത്, വി.പി.സലാഹുദ്ദീന്, കെ.സാജിദ് ബാവ, സി.കെ.ജയശ്രീ, ഹമീദ് കൊമ്പത്ത്, എം.രാധ, എസ്.എന്‍.ദിവ്യ, ഷദ ഫാത്തിമ, ഷഹ്നാസ് തുടങ്ങിയവര്‍ സംസാരിച്ചു.