മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തില്‍ കൃഷിസ്ഥലങ്ങള്‍ മണ്ണിട്ട് നികത്തുന്നതിനെതിരെ സി.പി.ഐ തെങ്കര ലോക്കല്‍ കമ്മിറ്റി തഹസില്‍ദാര്‍ക്ക് പരാതി നല്കി. മണ്ണാര്‍ക്കാട് രണ്ട് വില്ലേജ് പരിധിയിലെ തെങ്കര,പുഞ്ചക്കോട് പ്രദേശങ്ങളിലെ കൃഷി സ്ഥല ങ്ങള് മണ്ണിട്ട് നികത്തുന്നതായാണ് പരാതിയിലുള്ളത്. ഇതിനെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം. സിപിഐ നേതാക്കളില്‍ നിന്നും പരാതി അഡീ ഷണല് തഹസില്‍ദാര്‍ കെ.പി സക്കീര്‍ ഹുസൈന് ഏറ്റുവാങ്ങി. ലോക്കല്‍ സെ ക്രട്ടറി ഭാസ്കരന് മുണ്ടക്കണ്ണി, അസി.സെക്രട്ടറി കൃഷ്ണകുമാര്‍, സുരേഷ് തൈകച്ചിറ, മോഹ ന്ദാസ്, ഭരത് തുടങ്ങിയവര്‍ പങ്കെടുത്തു.