മണ്ണാര്‍ക്കാട്: മോട്ടോര്‍ വാഹന വകുപ്പിന്റെ നേതൃത്വത്തില്‍ പാലക്കാട് ജില്ലയില്‍ ഇതുവരെ 978 സ്‌കൂള്‍ ബസുകളുടെ ഫിറ്റ്‌നസ് പരിശോധന പൂര്‍ത്തിയായതായി ആര്‍. ടി.ഒ ടി.എം ജെഴ്സണ്‍ അറിയിച്ചു. ജില്ലയിലാകെ രണ്ടായിരത്തോളം സ്‌കൂള്‍ ബസുക ളാണുള്ളത്. ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് നിലവിലുളള കാലാവധി കഴിയാത്ത വാഹന ങ്ങളും ഫിറ്റ്നസ് ലഭിക്കാനായി അറ്റകുറ്റപ്പണികള്‍ നടത്തുന്ന വാഹനങ്ങളുമാണ് പരിശോധനയ്ക്ക് എത്താത്തത്. പരിശോധന നടത്തിയതില്‍ മാനദണ്ഡങ്ങള്‍ പാലി ക്കാത്ത 35 വാഹനങ്ങള്‍ക്ക്് ഫിറ്റ്നസ് സര്‍ട്ടിഫിക്ക്റ്റ് നല്‍കിയിട്ടില്ല.
വെഹിക്കിള്‍ ലൊക്കേഷന്‍ ട്രാക്കിങ് സിസ്റ്റം (വി.എല്‍.ടി.ഡി), സ്പീഡ് ഗവര്‍ണര്‍, എമ ര്‍ജന്‍സി എക്‌സിറ്റ്, മൈക്ക് സംവിധാനം എന്നിവയാണ് പരിശോധിക്കുക. പ്രീ-മണ്‍ സൂണ്‍ ടെസ്റ്റിന്റെ ഭാഗമായി വാഹനങ്ങളുടെ ടയര്‍, വൈപ്പര്‍, മെക്കാനിക്കല്‍ ഫിറ്റ്‌നസ് എന്നിവയും പരിശോധിക്കുന്നുണ്ട്. എയര്‍ ഹോണ്‍ അനുവദിക്കില്ല. പരമാവധി 50 കിലോ മീറ്റര്‍ വേഗതയിലേ സഞ്ചരിക്കാവൂ. വാഹനങ്ങള്‍ കൃത്യമായി അറ്റകുറ്റപ്പണി നടത്തിയിരിക്കണം. സ്‌കൂള്‍ ബസുകളില്‍ 12 വയസില്‍ താഴെയുള്ള കുട്ടികളാണെങ്കി ല്‍ ഒരു സീറ്റില്‍ രണ്ടുപേര്‍ക്ക് ഇരിക്കാനാണ് അനുമതിയുള്ളത്. കുട്ടികളെ നിര്‍ത്തി ക്കൊണ്ട് പോകരുത് തുടങ്ങിയ മാനദണ്ഡങ്ങളാണ് പരിശോധന വിധേയമാക്കുക. ജില്ലയിലെ സബ് ആര്‍.ടി.ഒ. ഓഫീസുകള്‍ മുഖേനയാണ് പരിശോധന നടക്കുന്നത്.
വാഹനത്തിന്റെയും കുട്ടികളുടെ രക്ഷിതാക്കളുടെ പേരും ഫോണ്‍നമ്പറും ഉള്‍പ്പെ ടെയുള്ള എല്ലാ വിവരങ്ങളും അടങ്ങിയ രജിസ്റ്റര്‍ നിലവിലുണ്ടാകണം. ഓണ്‍ ഡ്യൂട്ടി ബോര്‍ഡ് വാഹനത്തില്‍ പ്രദര്‍ശിപ്പിക്കണം. കൂടാതെ സ്‌കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്ക് വെള്ള നിറത്തിലുള്ള ഷര്‍ട്ടും കറുത്ത പാന്റ്‌സും യൂണിഫോം നിര്‍ബന്ധമാണെന്നും ആര്‍.ടി.ഒ. പറഞ്ഞു. ഡ്രൈവര്‍മാര്‍ക്ക് പുറമേ ആയമാരും ബസില്‍ ഉണ്ടായിരിക്കണം. സ്‌കൂള്‍ ബസുകള്‍ക്ക് പുറമെ മറ്റു വാഹനങ്ങളുടെ സ്ഥിരം പരിശോധനയും ആര്‍.ടി. ഒയുടെ നേതൃത്വത്തില്‍ തുടരുന്നുണ്ട് . സ്ഥിരം പരിശോധനയുടെ ഭാഗമായി സീറ്റ് ബെല്‍റ്റ്, ഹെല്‍മെറ്റ്, ഓവര്‍ സ്പീഡ്, ഓവര്‍ലോഡ് തുടങ്ങിയവയാണ് പരിശോധിക്കു ന്നത്.പരിശോധനകള്‍ക്ക് പുറമെ സ്‌കൂള്‍ വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് പരിശീ ലനങ്ങളും മോട്ടോര്‍ വാഹന വകുപ്പ് നല്‍കുന്നുണ്ട്. ജില്ലയില്‍ ഇതുവരെ 1165 ഡ്രൈവ ര്‍മാര്‍ക്ക് പരിശീലന ക്ലാസ് നല്‍കി. പാലക്കാട് ആര്‍.ടി.ഒ ഓഫീസിന്റെയും സബ് ആര്‍.ടി.ഒ ഓഫീസുകളുടെയും നേതൃത്വത്തിലാണ് പരിശീലന ക്ലാസ് നല്‍കിയത്.
