മണ്ണാര്‍ക്കാട്: മധ്യകിഴക്കന്‍ അറബിക്കടലിനു മുകളില്‍ ബിപോര്‍ജോയ് അതി തീവ്ര ചുഴലിക്കാറ്റായി സ്ഥിതി ചെയ്യുന്നു. അടുത്ത 48 മണിക്കൂറില്‍ വീണ്ടും ശക്തി പ്രാപി ക്കുന്ന ബിപോര്‍ജോയ് വടക്ക്-വടക്ക് കിഴക്ക് ദിശയിലും തുടര്‍ന്നുള്ള 3 ദിവസം വടക്ക്-വടക്ക് പടിഞ്ഞാറു ദിശയിലും സഞ്ചരിക്കാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായി ഇടി/ മിന്നല്‍ / കാറ്റോട് കൂടിയ മഴക്ക് സാധ്യതയുണ്ട്.ജൂണ്‍ 9 മുതല്‍ 13 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിരിക്കുന്നത്.

By admin

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!