മണ്ണാര്‍ക്കാട്: പാലക്കാട്-കോഴിക്കോട് ദേശീയപാതയില്‍ കുന്തിപ്പുഴയ്ക്ക് സമീപം ബൈക്കും മിനി ലോറിയും കൂട്ടിയിടിച്ച് അപകടം. രണ്ട് പേര്‍ക്ക് പരിക്കേറ്റു. കോ ട്ടോപ്പാടം മേലേ അരിയൂര്‍ കൊടുംതോട്ടില് റഫീഖിന്റെ മകന് ബിന്‍ഷാദ് (19), മുള യങ്കായില് വീട്ടില്‍ കുഞ്ഞലവിയുടെ മകന് റിന്‍ഷാദ് (18) എന്നിവര്‍ക്കാണ് പരി ക്കേറ്റത്.ഇതില്‍ ബിന്‍ഷാദിന്റെ പരിക്ക് ഗുരുതരമാണ്. ഇന്ന് രാവിലെ ഏഴരയോടെ യായിരുന്നു അപകടം. മണ്ണാര്‍ക്കാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കും എ തിരെ വന്ന മിനി ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. പരിക്കേറ്റ ഇരുവരേയും വട്ടമ്പ ലം മദര്കയെര് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
